Image

നടി തമന്നയ്‌ക്കു നേരെ ചെരിപ്പേറ്‌

Published on 29 January, 2018
നടി തമന്നയ്‌ക്കു നേരെ ചെരിപ്പേറ്‌

ഹൈദരാബാദ്‌: തമിഴ്‌തെലുങ്ക്‌ സിനിമാ താരമായ തമന്ന ഭാട്യയ്‌ക്കു നേരെ ചെരിപ്പേറ്‌. ഹൈദരാബാദിലെ ഹിംയാത്‌നഗറിലാണ്‌ സംഭവം. ചെരിപ്പെറിഞ്ഞ 31കാരനായ കരിമുള്ളയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

ഒരു ജ്വല്ലറി ഉദ്‌ഘാടനത്തിന്‌ എത്തിയപ്പോഴാണ്‌ തമന്നയ്‌ക്കു നേരെ ചെരിപ്പേറ്‌ ഉണ്ടായത്‌. എന്നാല്‍ ചെരിപ്പ്‌ തമന്നയുടെ ദേഹത്ത്‌ കൊണ്ടില്ല. ജ്വല്ലറിയിലെ ജീവനക്കാരന്റെ ദേഹത്താണ്‌ ചെരിപ്പ്‌ കണ്ടത്‌.

ബി. ടെക്‌ ബിരുദധാരിയായ കരിമുള്ള മുഷീറാബാദ്‌ സ്വദേശിയാണ്‌. ജ്വല്ലറിയില്‍ നിന്ന്‌ പുറത്തേക്ക്‌ വരുന്നതിനിടെയാണ്‌ ഇയാള്‍ തമന്നയ്‌ക്കു നേരെ ചെരിപ്പെറിഞ്ഞതെന്ന്‌ നാരായണ്‍ഗുഡ പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ ബി. രവീന്ദര്‍ പറഞ്ഞു.
സംഭവശേഷം ഉടന്‍ തന്നെ കരിമുള്ള പിടിയിലായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക