കുവൈത്ത് സിറ്റി : ഭാരതത്തിന്റെ 69 ാമത് റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. എംബസി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ കെ. ജീവ സാഗര്‍ ദേശീയ പതാക ഉയര്‍ത്തി രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.
തുടര്‍ന്നു ബാന്‍ഡ് മേളം, ദേശഭക്തി ഗാനാലാപനം, ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. എണ്ണായിരത്തോളം ഇന്ത്യക്കാര്‍ ചടങ്ങില്‍ പങ്കെടുത്തുവെന്നു എംബസി അധികൃതര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍