Image

പന്ത്രണ്ടാമതു ബ്ലൂസ്റ്റാര്‍ കലാസാഹിത്യമേള, ഫെബ്രുവരി രണ്ടിന്

Published on 29 January, 2018
പന്ത്രണ്ടാമതു ബ്ലൂസ്റ്റാര്‍ കലാസാഹിത്യമേള, ഫെബ്രുവരി രണ്ടിന്

അല്‍ഐന്‍: ബ്ലൂസ്റ്റാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരാറുള്ള ബ്ലൂസ്റ്റാര്‍ കലാസാഹിത്യ മത്സരങ്ങളുടെ പന്ത്രണ്ടാമത് പതിപ്പ് ഫെബ്രുവരി 2 വെള്ളിയാഴ്ച്ച അല്‍ഐന്‍ ജൂനിയേഴ്‌സ് സ്‌കൂളില്‍വച്ചു നടത്തുന്നു. അല്‍ ഐന്‍ ജൂനിയേഴ്‌സ് സ്‌കൂളുമായിച്ചേര്‍ന്ന്, സംയുക്തമായിട്ടാണ് 2018 ലെ കലാസാഹിത്യമേള നടത്തപ്പെടുന്നത്. ഷെയിക്ക് സായിദ് വര്‍ഷാനുസ്മരണത്തിന് 12ആമതു ബ്ലൂസ്റ്റാര്‍ മേള സമര്‍പ്പിച്ചിരിക്കുന്നതായി ബ്ലൂസ്റ്റാര്‍ പ്രസിഡന്റ് ഉണ്ണീന്‍ പൊന്നേത്തും, സെക്രട്ടറി റോബി വര്‍ഗീസും അറിയിച്ചു. 

വെള്ളിയാഴ്ച്ച രാവിലെ ഒന്പതിന് ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി ഏഴിനു സമാപിക്കും. ആറു വത്യസ്ത വിഭാഗങ്ങളിലായി, ഇരുപതോളം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. പ്രസംഗം, ഉപന്യാസം, ചിത്രരചന, പെയിന്റിങ്ങ്, വിവിധ നൃത്ത ഇനങ്ങള്‍, ഒപ്പന, കവിതാ പാരായണം, പ്രഛന്നവേഷം, പ്രശ്‌നോത്തരി, പുഞ്ചിരി എന്നിവ മത്സര ഇനങ്ങളില്‍പ്പെടുന്നു. പ്രായഭേദമന്യേ, നാലുപേരടങ്ങുന്ന ടീമുകള്‍ക്കു പങ്കെടുക്കാവുന്ന കൊളാഷ് മത്സരവും ഈ വര്‍ഷത്തെ ആകര്‍ഷണമാണ്. ’യു.എ.ഇയും, രാജ്യത്തിന്റെ സംസ്‌കാരവുമാണ്’’ കൊളാഷ് മത്സരത്തിന്റെ വിഷയം.മത്സര ദിവസം രാവിലെ 8 മണിമുതല്‍ വേദിയില്‍ത്തന്നെ, മത്സരാര്‍ത്ഥികള്‍ക്ക്‌പേരുകള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബ്ലൂസ്റ്റാര്‍ സാഹിത്യവിഭാഗം സെക്രട്ടറിമാരായ രാജേഷ് ദേവദാസനും, ഉല്ലാസ് ഏറന്പള്ളിയും അറിയിച്ചു. 

മേളയുടെ സമാപന സമ്മേളനത്തില്‍, അല്‍ ഐന്‍ ജൂനിയേഴ്‌സ് ഗ്രൂപ് ചെയര്‍മാന്‍ അര്‍ഷാദ് ഷെരീഫും, ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്റര്‍ പ്രതിനിധികളും, വിവിധ ഇന്‍ഡ്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും, മറ്റു സാമൂഹ്യസാംസ്‌കാരിക നായകന്മാരും പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ വച്ച് വിജയികള്‍ക്ക് സമ്മാനങ്ങളും, ട്രോഫികളും, സാക്ഷ്യപത്രങ്ങളും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക  050 6181596, 050 5939233, 050 7585432, www.bluestaralain.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക