Image

വാരിക്കുഴിയിലെ കൊലപാതകം' മ്യൂസിക്‌247 യൂട്യൂബില്‍ റിലീസ്‌ ചെയ്‌തു

Published on 29 January, 2018
 വാരിക്കുഴിയിലെ കൊലപാതകം' മ്യൂസിക്‌247 യൂട്യൂബില്‍ റിലീസ്‌ ചെയ്‌തു
കൊച്ചി: മുഹമ്മദ്‌ ഷാഫി കഥയെഴുതി സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ഹ്രസ്വചിത്രം മ്യൂസിക്‌247 യൂട്യൂബില്‍ റിലീസ്‌ ചെയ്‌തു.

 ഒരു പറ്റം ഷാഡോ പോലീസുകാര്‍ ഒരു കൊലപാതകത്തെ കുറിച്ച്‌ അന്വേഷിക്കുന്ന കുറ്റാന്വേഷണ കഥയാണ്‌ ഈ ചിത്രം. പോലീസ്‌ ജീവിതത്തെ റിയലിസ്റ്റിക്‌ രീതിയില്‍ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിന്‌ പ്രേക്ഷകരില്‍ നിന്ന്‌ മികച്ച അഭിപ്രായങ്ങളാണ്‌ ലഭിക്കുന്നത്‌.

ഷാഡോ എസ്‌.ഐ. അജിത്‌ കുമാറും സംഘവും പോലീസ്‌ കമ്മീഷണറുടെ നിര്‍ദ്ദേശമനുസരിച്ചു ഒരു കുപ്രസിദ്ധ മയക്കു മരുന്ന്‌ ഇടപാടുകാരനെ പിടികൂടുവാന്‍ ശ്രമിക്കുകയാണ്‌. അതെ സമയം തന്നെ അജിത്തിന്റെ ടീമിന്‌ ക്രൈം ബ്രാഞ്ച്‌ ഏറ്റടുത്ത ഒരു കൊലപാതക കേസിന്റെ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുവാന്‍ റൂറല്‍ എസ്‌ പിയുടെ ഓര്‍ഡറും കിട്ടുന്നു. 

റൂറല്‍ പോലീസിന്റെ എന്തൊക്കെ തെറ്റുകള്‍ കൊണ്ടാണ്‌ ആ കേസ്‌ ക്രൈം ബ്രാഞ്ചിന്‌ മാറിയതെന്നതിന്റെ അന്വേഷണത്തില്‍ പല രഹസ്യങ്ങളും വെളിച്ചത്തില്‍ വരുന്നു.

ഭാരത്‌ കൃഷ്‌ണ, മനു കലാഭവന്‍, മനു ജവാഹര്‍, അജയ്‌ വിന്‍സെന്റ്‌, ആര്‍ ജെ ജിബിന്‍, മൃണാളിനി സൂസന്‍ തുടങ്ങിയവര്‍ ഈ പോലീസ്‌ സ്റ്റോറി ത്രില്ലറില്‍ അഭിനയിച്ചിട്ടുണ്ട്‌. ബിബിന്‍ പോള്‍ സാമുവേല്‍ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. ഷിയാദ്‌ കബീറിന്റെതാണ്‌ പശ്ചാത്തലസംഗീതം. മുഹമ്മദ്‌ ഷാഫി തന്നെയാണ്‌ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്‌ണര്‍.

'വാരിക്കുഴിയിലെ കൊലപാതകം' ഹ്രസ്വചിത്രം മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=dIX-lpEHp7M


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ അഞ്ചു വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.






 വാരിക്കുഴിയിലെ കൊലപാതകം' മ്യൂസിക്‌247 യൂട്യൂബില്‍ റിലീസ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക