Image

പത്ര സ്വാതന്ത്ര്യം ലോകമെങ്ങും ധ്വംസിക്കപ്പെടുന്നുവോ? (ജി. പുത്തന്‍കുരിശ്)

Published on 29 January, 2018
പത്ര സ്വാതന്ത്ര്യം ലോകമെങ്ങും ധ്വംസിക്കപ്പെടുന്നുവോ? (ജി. പുത്തന്‍കുരിശ്)
മാധ്യമങ്ങള്‍ ജനങ്ങളുടെ ശത്രുക്കള്‍ എന്ന് ട്രംമ്പ് തന്റെ അണികള്‍ക്ക് ട്വീറ്റ് ചെയ്തപ്പോള്‍ അല്ലങ്കില്‍ മാധ്യമങ്ങളെ വ്യാജ പത്രങ്ങള്‍ എന്നധിക്ഷേപിച്ചപ്പോള്‍ മാധ്യമവുമായുള്ള അദ്ദേഹത്തിന്റെ യുദ്ധം ഒരു പുതിയ വഴിത്തിരിവെടുത്തു. ഏകദേശം രണ്ടു ഡസനോളം വരുന്ന അമേരിക്കയിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകരെ ട്രംമ്പ് ടവറിന്റെ ഇരുപത്തിയഞ്ചാം നിലയില്‍ വിളിച്ചു വരുത്തി തിരഞ്ഞെടുപ്പില്‍ തന്നെക്കുറിച്ച് അന്യായവും അവാമനകരവുമായി റിപ്പോര്‍ട്ട് ചെയ്തതിനെ ശകാരിച്ചു ട്രംമ്പ് സംസാരിച്ചപ്പോള്‍, അത് മാധ്യമങ്ങള്‍ക്കും അതിന്റെ നിര്‍വ്വഹണാധികാരികള്‍ക്കും പുതിയൊരുള്‍ക്കാഴ്ചയാണ് നല്‍കിയത്. തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും തെറ്റിച്ച ഒരു കൂട്ടം വഞ്ചകരും ചതിയന്മാരും ആത്മാര്‍ത്ഥതയുമില്ലാത്താരോടാണ് താന്‍ സംസാരിക്കുന്നതെന്ന് അവിടെ ഇരുന്നിരുന്നവരുടെ മുഖത്ത് നോക്കി പറഞ്ഞപ്പോള്‍, അമേരിക്കന്‍ രാഷ്ട്രീയത്തെ രുപാന്തരപ്പെടുത്തുന്നവര്‍ എന്ന് ധരിച്ചിരുന്ന മാധ്യമങ്ങള്‍ എവിടെയാണ് തെറ്റ് പറ്റിയെന്ന് ചിന്തിച്ചെങ്കില്‍ അത്ഭുതപ്പെടാനില്ല.

അനുദിനം നമ്മളുടെ ചുറ്റുപാടുകളില്‍ ഉരുതിരിയുന്ന സംഭവങ്ങള്‍, വിവാദവിഷയങ്ങള്‍, പ്രവണതകള്‍ തുടങ്ങിയവയെ അന്വേഷിച്ച ് ജനമദ്ധ്യത്തില്‍ സമയോചിതമായി എത്തിക്കുന്ന ഒരു പ്രക്രിയയാണ് വിവിധതരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം. ഏതെങ്കിലും ഒരു വിഷയത്തിനുവേണ്ടി വാദിച്ച് ജനങ്ങളുടെ അഭിപ്രായത്തെ സ്വാധീനിക്കുന്ന വാദാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം, ടെലിവിഷന്‍, റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലൂടെയുള്ള പ്രക്ഷേപണ പ്രവര്‍ത്തനം, ഏതെങ്കിലും ഒരു സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന പത്രപ്രവര്‍ത്തനം, ആവേശവും ആകാംക്ഷയും ഉണ്ടാക്കാന്‍ പോരുന്ന ടാബ്‌ളോയിഡ് പത്രപ്രവര്‍ത്തനം, കൂടാതെ അതിശയോക്തി കലര്‍ത്തി കിംവദന്തികള്‍ പരത്തുന്ന മഞ്ഞപ്പത്രങ്ങളും മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

ബില്‍ കൊവാക്കും ടോം റസന്‍ഷ്യലും ചേര്‍ന്നെഴുതിയ, പത്രപ്രവര്‍ത്തനത്തിന്റെ ഘടകങ്ങള്‍ എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തനത്തില്‍ പാലിക്കേണ്ട പത്തു സുവര്‍ണ്ണ നിയമങ്ങളെ കുറിച്ച് ്രപ്രതിപാദിക്കന്നു. പത്രത്തിന്റെ സത്യസന്ധമായ റിപ്പോര്‍ട്ടിങ്ങ്, ദേശത്തിലെ പൗരന്മാരോടുള്ള കൂറ്, നിജസ്ഥിതിയോ കൃത്യതയോ പരിശോധിച്ചതിന് ശേഷമുള്ള റിപ്പോര്‍ട്ടിങ്ങ്, പത്രപ്രവര്‍ത്തനത്തിന്റെ സ്വാതന്ത്ര്യം നിലനിറുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടിങ്ങ്, ഏതൊരു ശക്തി കേന്ദ്രങ്ങളേയും പ്രവര്‍ത്തനങ്ങളേയും നിരീക്ഷിക്കുന്ന ഉപദേഷ്ടാവ്, പൊതുജനങ്ങള്‍ക്ക് വിമര്‍ശിക്കുന്നതിനും പൊരുത്തപ്പെടുന്നതിനും പറ്റിയ ഒരു പൊതുസ്ഥലം, അര്‍ത്ഥവത്തും രസകരവും വിശ്വസനീയവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള കഠിന യത്‌നം, സമഗ്രവും ആനുപാതികവുമായ റിപ്പോര്‍ട്ടിങ്ങ്, സ്വന്തം മനസ്സാക്ഷിയെ വാര്‍ത്താപ്രചരണത്തില്‍ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം, പൗരന്മാരുടെ കര്‍ത്തവ്യവും ചുമതലയും എന്നിവയാണ് ആ പത്ത് സുവര്‍ണ്ണ നിയമങ്ങള്‍.

ഒരു ജനായത്ത ഭരണവ്യവസ്ഥിതിയില്‍ ആധുനിക മാധ്യമ പ്രവര്‍ത്തനത്തിന്റെ ധര്‍മ്മത്തെക്കുറിച്ച് പല വാഗ്വാദങ്ങളും പത്രപ്രവര്‍ത്തകരുടെ ഇടയില്‍ നടന്നിട്ടുണ്ട്. അതില്‍ പ്രത്യേകം ശ്രദ്ധേയമായത് വാള്‍ട്ടര്‍ ലിപ്പ്മാനും അമേരിക്കന്‍ ദര്‍ശനജ്ഞനുമായ ജോ ഡൂയിയും തമ്മിലുള്ള വാഗ്വാദമാണ്. ലിപ്പ്മാന്‍ പത്രപ്രവര്‍ത്തനത്തെ കണ്ടത്, സാധാരണ ജനങ്ങളുടേയും, രാജ്യത്തെ ഭരണക്രമങ്ങളെ നിയന്ത്രിക്കുന്ന പ്രമാണിക വിഭാഗത്തിന്റേയും മദ്ധ്യവര്‍ത്തിയായിട്ടാണ്. സാധാരണ ജനങ്ങള്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തിന്റേയും, അതിന്റെ പിന്നില്‍ നടക്കുന്ന സങ്കീര്‍ണ്ണങ്ങളായ ചര്‍ച്ചകളുടേയും പൊരുള്‍ തിരിക്കാന്‍ കഴിവില്ലാത്തതുക്കൊണ്ട്, പത്രങ്ങള്‍ അതിനെ, അരിച്ച് ലഘൂകരിച്ച്, ജനങ്ങളുടെ ഇടയില്‍ എത്തിക്കുക എന്ന വിശദീകരണമാണ് ലിപ്പ്മാന്‍ നല്‍കിയിരിക്കുത്. അദ്ദേഹം പറയുന്നത്, തിരക്കു പിടിച്ച ദൈനംദിന ജീവിതത്തില്‍ സാധാരണ ജനങ്ങള്‍ക്ക് രാജ്യഭരണ നയങ്ങളെക്കുറിച്ചോ അതിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ചോ മനസ്സിലാക്കാനുള്ള സമയക്കുറവും അത് അത്ര എളുപ്പവും അല്ലാത്തതു കൊണ്ട് , അത്തരം ഉത്തരവാദിത്വങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുകയാണ്. ജനങ്ങള്‍ മാധ്യമങ്ങളുടെ അപഗ്രഥനത്തിലും വിശകലനത്തിലും വിശ്വാസം അര്‍പ്പിച്ച് തങ്ങളുടെ സമ്മതിദായക അവകാശം രേഖപ്പെടുത്തുകയും ചെയ്യുന്നു.

എന്നാല്‍ ജോ ഡൂയി വിശ്വസിക്കുന്നത് , ഒരു ജനായത്ത ഭരണവ്യവസ്ഥക്കാവശ്യമായ നിയമങ്ങളും ആവശ്യങ്ങളും ജനങ്ങളുടെ ഇടയില്‍, ചര്‍ച്ചയ്ക്കും വാഗ്വാദത്തിനും കൂലങ്കക്ഷമായ പരിശോധനക്കും ശേഷം നിയമ നിര്‍മ്മാണത്തിന് വരുന്നതുകൊണ്ട്, ജനങ്ങള്‍ക്ക് സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങളെ കൂടുതല്‍ മനസ്സിലാക്കാനും അതിന് അനുസരണം പ്രതികരിക്കാനുമുള്ള അവസരം ഉണ്ടെന്നാണ്. പത്രപ്രവര്‍ത്തകര്‍ വെറും വാര്‍ത്ത പരത്തുന്നവരിലുപരി, ഒരു നിയമനിര്‍മ്മാണത്തിന്റേയും സമൂഹത്തെ ബാധിക്കുന്ന മറ്റു സംഭവങ്ങളുടേയും വ്യത്യസ്ത വശങ്ങളെ മനസ്സിലാക്കി അതില്‍ നിന്നും ഉണ്ടാകുന്ന പരിണതഫലങ്ങളെ

ക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ അവബോധം സൃഷ്ടിക്കുന്ന ഒരു തലത്തിലേക്ക് ഉയരണമെന്നാണ്. ഇതിനെ അദ്ദേഹം മനുഷ്യ സ്പര്‍ശമുള്ള കമ്മ്യൂണിറ്റി ജേര്‍ണലിസം എന്നാണ് വിളിച്ചത്.

എന്നാല്‍ ഇതില്‍ നിന്ന് അല്പം കൂടി മുന്നോട്ട് പോയി, ദി വീക്കിന്റെ മാനേജിങ്ങ് എഡിറ്ററായ ശ്രീ. ഫിലിപ്പ് മാത്യുവിന്റെവിന്റ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പറയുമ്പോള്‍ മനുഷ്യ സ്പര്‍ശമുള്ള മാധ്യമ പ്രവര്‍ത്തനം എന്നു പറയുന്നത്, കഥ എഴുതിയവരെക്കാളും കഥക്ക് വിഷയീഭവിച്ചവരെക്കാളും ഉപരിയാണ്. ആര്‍ദ്രതയെ സൂചിപ്പിക്കുന്ന, ന്യായത്തെക്കുറിച്ചും നീതിയെക്കുറിച്ചും ആഴമായ അവബോധമുണ്ടാക്കുന്ന, മനുഷ്യ ജന്മത്തിന്റെ അന്തസ്സിനെക്കുറിച്ച് ഉല്‍ക്കണ്ഠ ഉണ്ടാക്കുന്ന ഒരു കുരിശുയുദ്ധ മനോഭാവം ഉള്‍ക്കൊള്ളേണ്ടതാണ്. അങ്ങനെയാണെങ്കില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും സ്ത്രീകള്‍ക്കുനേരെ അഴിച്ചുവിട്ടിരിക്കുന്ന പീഡനവും, ലോകത്ത് നടമാടുന്ന അനീതികളും, ഫിലിപ്പീന്‍സ്, ചൈന, കംബോഡിയ, ടര്‍ക്കി എന്നീ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ട്രമ്പില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് പത്രപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തും തടങ്കലിലാക്കിയും ഭാഷണ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നത് മനുഷ്യസ്പര്‍ശമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് അല്ലെങ്കില്‍ എഴുത്ത് കാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. മനുഷ്യ ഹൃദയങ്ങളെ സ്പര്‍ശിച്ച് സാമൂഹ്യമാറ്റങ്ങള്‍ക്ക വഴിയൊരുക്കത്തക്ക വിധത്തില്‍ വര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കേണ്ട ചുമതല മാധ്യമ പ്രവര്‍ത്തകരിലും എഴുത്തുകാരിലും നിഷിപ്തമായിരിക്കുന്നു.

പത്രപ്രവര്‍ത്തനവും വര്‍ത്തവിതരണവും ഒരിക്കലും നിശബ്ദമായിക്കൂടാ. അതാണതിന്റെ മഹത്തായ ധര്‍മ്മവും അതിന്റെ ഏറ്റവും വലിയ ധര്‍മ്മവും. ആശ്ചര്യ സംഭവങ്ങളുടെ മാറ്റൊലി മുഴങ്ങുമ്പോഴും വിജയത്തിന്റെ അവകാശവാദങ്ങള്‍ ഉയര്‍ത്തുമ്പോഴും ഭീകരതയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴും പത്രങ്ങള്‍ സംസാരിച്ചിരിക്കണം. ഉടനടി സംസാരിച്ചിരിക്കണം. (ഹെന്‍ട്രി അനടോള്‍ ഗ്രണ്‍വാള്‍ഡ്)
Join WhatsApp News
Thomas Mathew 2018-01-30 16:01:09
Trump and the right wing is constantly attacking press for its impartial coverage.  Trump says all the News Channels are fake except FOX which support him in all his lies and propaganda.   He accuses CNN as a fake News involved 24/7.  But those who follow the news in CNN know that they bring experts and interview them to take the public into show the truth.  Freedom of press in India is also threatened lately.

While India’s vibrant media remains the freest in South Asia, journalists in the country continue to face an array of obstacles, including legal threats and arrest in connection with their work. Journalists reported heavy-handed government censorship during 2016—most notably in the restive state of Jammu and Kashmir. In conflict-affected Chhattisgarh, intimidation by both police and by anti-Maoist groups has prompted a number of journalists to relocate.

Across the country, violence against journalists is encouraged by a prevailing climate of impunity. Several physical attacks against journalists covering court proceedings and other events took place in 2016. At least two journalists were killed in connection with their work, and three others were killed under circumstances where the motive remained unclear, according to CPJ. 

Politicized interference in editorial content and staffing decisions is a serious concern. Some managers have explicitly instructed reporters to produce favorable coverage of certain figures and unfavorable or limited coverage of others. Journalists have reported editorial interference at media outlets owned by powerful businesses or political actors. India’s state-controlled television station, Doordarshan, has been accused of manipulating the news to favor the government. Many journalists run the risk of losing their jobs for stepping afoul of editorial lines determined by owners’ interests.

Good article 

Democrat 2018-01-30 18:42:46
North Korea,  Turkmenistan, Uzbekistan, Iran, Syria, Cuba, Bahrain, Belarus, Turkey, Philippians, Russia are some of the worst countries  in the world were freedom of journalism is threatened.  Most of this place are ruled by dictators.  Americans afraid that the trend is seen in Trump also because of his constant attack on press.     
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക