Image

മല്ലപ്പള്ളി സംഗമം പൊതുയോഗം ഫെബ്രുവരി 10 നു ഹൂസ്റ്റണില്‍

ജീമോന്‍ റാന്നി Published on 30 January, 2018
മല്ലപ്പള്ളി സംഗമം പൊതുയോഗം ഫെബ്രുവരി 10 നു ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: മല്ലപ്പള്ളിക്കാരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 10 നു ശനിയാഴ്ച  4 മണിക്ക് സ്റ്റാഫോഡില്‍ ( 902 FM 1092 - Murphy Road, Stafford) വച്ച് നടത്തപ്പെടുന്നു. സമ്മേളനത്തിലേക്ക് സംഗമത്തിന്റെ എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണി ക്കുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു.

മല്ലപ്പള്ളിസംഗമത്തിന്റെ കാരുണ്യത്തിന്റെ കരസ്പര്‍ശനമായ വിദ്യാഭാസ സഹായ വിതരണവും അന്ന് നടത്തപ്പെടും. കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി റെസ്‌ലി മാത്യുവും വാര്‍ഷിക കണക്കു ട്രഷറര്‍ ചാക്കോ നൈനാനും അവതരിപ്പിക്കും. 201819 ലേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതാണ്.

അമേരിക്ക സന്ദര്‍ശിക്കുന്ന പി.എം.ചാക്കോ പാലക്കാമണ്ണില്‍ പ്രധാന അതിഥിയായി പൊതുയോഗത്തില്‍ സംബന്ധിക്കുമെന്നു പ്രസിഡന്റ് സെന്നി ഉമ്മന്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ചാക്കോ നൈനാന്‍ : 832 661 7555

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക