Image

സജി കരിങ്കുറ്റിക്ക് ഫിലദല്‍ഫിയാ മലയാളി സമൂഹത്തിന്റെ അന്ത്യാഞ്ജലി

ഏബ്രഹാം മാത്യു Published on 30 January, 2018
സജി കരിങ്കുറ്റിക്ക് ഫിലദല്‍ഫിയാ മലയാളി സമൂഹത്തിന്റെ അന്ത്യാഞ്ജലി
ഫിലദല്‍ഫിയ: ഫിലദല്‍ഫിയായിലെ ബിസിനസ്സ് രംഗത്തെ സജ്ജീവ സാന്നിദ്ധ്യവും, ഏവര്‍ക്കും പ്രിയങ്കരനുമായിരുന്ന റാന്നി സ്വദേശി സജി കരിങ്കുറ്റി ഓര്‍മ്മയായി. റാന്നി കരിംങ്കുറ്റിയില്‍ പരേതരായ കെ.ജി.ഫിലിപ്പിന്റെയും(പൊടിയച്ചന്‍), അന്നമ്മ ഫിലിപ്പിന്റെയും പുത്രനാണ് പരേതന്‍. കോട്ടയം വാകത്താനം മൂക്കുടിക്കല്‍ ലൈലാ മാത്യുവാണ് ഭാര്യ. ഫിലദല്‍ഫിയാ ടെംമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ വളരെ വര്‍ഷക്കാലമായി നേഴ്‌സായി ജോലി ചെയ്യുന്നു. കൂടാതെ നേഴ്‌സ് എഡ്യൂക്കേറ്ററുമാണ്. നേഴ്‌സസിന്റെ സംഘടനയായ പിയാനോയുടെ പ്രവര്‍ത്തക കൂടിയാണ്. മക്കള്‍ ആന്‍ മാത്യുവും ഷാന്‍ മാത്യുവുമാണ്. രാജു ഫിലിപ്പ്(ന്യൂയോര്‍ക്ക്), ലിസ്സി,(പുത്തന്‍കാവ്), വത്സ(ഹൂസ്റ്റണ്‍), രമണി(വയലത്തല, റാന്നി) എന്നിവര്‍ സഹോദരങ്ങളാണ്. ജീവിച്ചിരുന്ന കാലത്ത് മറ്റുള്ളവരെ സ്‌നേഹിക്കുവാനും കരുതുവാനും വലിയ മനസ്സു കാണിച്ച പ്രിയപ്പെട്ട സജി കരിംങ്കുറ്റി വിവിധ തുറകളിലെ ബഹുജന പങ്കാളിത്തം കൊണ്ടും തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഫിലദല്‍ഫിയായിലെ ജനപ്രിയ നേതാവായിരുന്നു.
ഫിലദല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമായിരുന്ന പരേതന്റെ വിയോഗത്തില്‍ വികാരി റവ.അനീഷ് തോമസ് ഇടവകയുടെ അനുശോചനം അറിയിച്ചു. ഇടവകയുടെ പുത്തന്‍ ദേവാലയത്തിന്റെ നിര്‍മ്മാണത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന പരേതന്റെ വിയോഗം ക്രിസ്‌തോസ് ഇടവകക്ക് കനത്ത നഷ്ടമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്തമേരിക്ക യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പാ അഭി.ഡോ.ഐസക്ക് മാര്‍ പീലക്‌സ്‌നോസ് എപ്പിസ്‌കോപ്പാ, ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ, തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്‌കോപ്പാ എന്നിവര്‍ അനുശോചനം അറിയിച്ചു.

പൊതുദര്‍ശനം ഫെബ്രുവരി 2 വെള്ളിയാഴ്ച 6 മുതല്‍ 9 വരെ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ചു നടക്കും. സംസ്‌കാര ശുശ്രൂഷയുടെ ആദ്യഭാഗം വെള്ളിയാഴ്ച്ച വൈകീട്ടും. രണ്ടാം ഭാഗം ശനിയാഴ്ച രാവിലെ 9ന് നടക്കുന്ന വ്യൂവിംഗിനും  ശേഷം നടക്കും. തുടര്‍ന്ന് ഹണ്ടിങ്ടണ്‍വാലിയിലെ ഫോറസ്റ്റ്ഹില്‍ സെമിത്തേരിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്‌കരിക്കും. ട്രൈസ്റ്റേറ്റ് കേരളഫോറം ഫൊക്കാനാ, പമ്പാ, ഫ്രണ്ട്‌സ് ഓഫ് റാന്നി, പിയാനോ, ഐഎന്‍ഓസി, ഇന്‍ഡോ അമേരിക്ക പ്രസ്‌ക്ലബ്ബ്, മാപ്പ്, കലാ, എക്യൂമെനിക്കല്‍ ഫെലോഷിപ്പ്, തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങള്‍ക്ക് കൈ അയച്ചു സഹായ സഹകരണങ്ങള്‍ നല്‍കിയ പരേതന്‍ വിവിധ സംഘടനകളിലെ സജ്ജീവ പ്രവര്‍ത്തകനും അനുഭാവിയുമായിരുന്നു. സയാങാ മലയാളി അസോസിയേഷന്റെ സ്ഥാപകന്‍ കൂടിയാണ് പരേതന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്ന സജി ഇപ്പോഴത്തെ കോണ്‍ഗ്രസ്സ്മാന്‍ ബ്രെന്‍ഡന്‍ ബോയിലിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത് ഏറെ സജീവമായിരുന്നു. പരേതന്റെ വിയോഗത്തില്‍ ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അനുശോചനം അറിയിച്ചു. കേരളത്തിലെ രാഷ്ട്രീയരംഗത്ത് വിവിധ രംഗങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയ നേതാവിന്റെ വിയോഗത്തില്‍ വിവിധ സംഘടനകളും നേതാക്കളും പ്രവര്‍ത്തകരും സുഹൃത്തുക്കളും ഫിലദല്‍ഫിയായിലെ ജനാവലിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഫിലദല്‍ഫിയായിലെ മലയാളം വാര്‍ത്തയുടെ അഭ്യുദയ കാംക്ഷിയായിരുന്ന പരേതന്റെ വിയോഗത്തില്‍ ചീഫ് എഡിറ്റര്‍ ഏബ്രഹാം മാത്യു അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ജെയിംസ് ഏബ്രഹാം, 2167-303-9744, സന്തോഷ് ഏബ്രഹാം-215-605-6914.

സജി കരിങ്കുറ്റിക്ക് ഫിലദല്‍ഫിയാ മലയാളി സമൂഹത്തിന്റെ അന്ത്യാഞ്ജലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക