Image

കല്യാണം'ത്തിലെ ഗാനങ്ങള്‍ മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു

Published on 30 January, 2018
 കല്യാണം'ത്തിലെ ഗാനങ്ങള്‍ മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു
 കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ്‌ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'കല്യാണം'ത്തിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു.
 പ്രകാശ്‌ അലക്‌സ്‌ ഈണം പകര്‍ന്നിരിക്കുന്ന അഞ്ചു ഗാനങ്ങളാണ്‌ ആല്‍ബത്തിലുള്ളത്‌.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. മഴമുകിലെ
പാടിയത്‌: നജിം അര്‍ഷാദ്‌
ബാക്കിങ്‌ വോക്കല്‍സ്‌: മുഹമ്മദ്‌ മഖ്‌ബൂല്‍ മന്‍സൂര്‍, മിഥുന്‍, നിഖില്‍, പ്രകാശ്‌
ഗാനരചന: ശ്യാം നെട്ടായികോടത്ത്‌
സംഗീതം: പ്രകാശ്‌ അലക്‌സ്‌

2. പണ്ടേ നീ എന്നില്‍ ഉണ്ടേ
പാടിയത്‌: സിദ്ധാര്‍ത്ഥ്‌ മേനോന്‍
ബാക്കിങ്‌ വോക്കല്‍സ്‌: നിഖില്‍, കൃഷ്‌ണലാല്‍, മിഥുന്‍ ആനന്ദ്‌, പ്രകാശ്‌
ഗാനരചന: രാജീവ്‌ നായര്‍
സംഗീതം: പ്രകാശ്‌ അലക്‌സ്‌

3. ധൃദംഗപുളകിതന്‍
പാടിയത്‌: ദുല്‍ഖര്‍ സല്‍മാന്‍, ഗ്രിഗറി ജേക്കബ്‌ , ജോസ്‌ലി ജെ എല്‍ ഡി
ബാക്കിങ്‌ വോക്കല്‍സ്‌: പ്രകാശ്‌, റോസ്‌ ടോണി, ബീന ലിബോയ്‌
ഗാനരചന: ലിങ്കു എബ്രഹാം
സംഗീതം: പ്രകാശ്‌ അലക്‌സ്‌

4. കുഞ്ഞിളം പൂവേ
പാടിയത്‌: നിയ പാത്യാല
ഗാനരചന: റോമി രതീഷ്‌
സംഗീതം: പ്രകാശ്‌ അലക്‌സ്‌

5. കല്യാണം
പാടിയത്‌: സുചിത്‌ സുരേശന്‍, ജോജു സെബാസ്റ്റ്യന്‍
ബാക്കിങ്‌ വോക്കല്‍സ്‌: മിഥുന്‍, നിഖില്‍, പ്രകാശ്‌, രേണു
ഗാനരചന: മനു മഞ്‌ജിത്ത്‌
സംഗീതം: പ്രകാശ്‌ അലക്‌സ്‌

പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=uhoZLocooeE

രാജീവ്‌ നായര്‍ കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന 'കല്യാണം'ത്തില്‍ വര്‍ഷ ബൊല്ലമ്മയാണ്‌ നായിക. മുകേഷ്‌, ശ്രീനിവാസന്‍, ഗ്രിഗറി ജേക്കബ്‌, ഹരീഷ്‌ കണാരന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. 

ഗോവിന്ദ്‌ വിജയ്‌, സുമേഷ്‌ മധു, രാജേഷ്‌ രാധാകൃഷ്‌ണന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഈ റൊമാന്റിക്‌ കോമഡിയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്‌. 

 ഛായാഗ്രഹണം ബിനേന്ദ്ര മേനോനും ചിത്രസംയോജനം സൂരജ്‌ ഇ എസുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. വയ ഫിലിംസിന്റെയും ശ്രീ സത്യ സായി ആര്‍ട്‌സിന്റെയും ബാനറുകളില്‍ രാജേഷ്‌ നായര്‍, കെ കെ രാധാമോഹന്‍, ഡോ. ടി കെ ഉദയഭാനു എന്നിവര്‍ ചേര്‍ന്നാണ്‌ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.



മ്യൂസിക്‌247നെ കുറിച്ച്‌:

കഴിഞ്ഞ അഞ്ചു വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക