Image

വിവാദ ഭൂമിയിടപാടിനെ കുറിച്ചുള്ള വൈദികസമിതി അന്വേഷണ റിപ്പോര്‍ട്ട്

Published on 30 January, 2018
വിവാദ ഭൂമിയിടപാടിനെ കുറിച്ചുള്ള വൈദികസമിതി അന്വേഷണ റിപ്പോര്‍ട്ട്
സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടിനെ കുറിച്ചുള്ള വൈദികസമിതി അന്വേഷണ റിപ്പോര്‍ട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അംഗീകരിച്ചില്ല. ഇന്ന് ചേര്‍ന്ന വൈദിക സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ദിനാള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. (സമിതി പ്രസ്താവനയും റിപ്പോർട്ടും താഴെ PDF കാണുക)

ഭൂമിയിടപാടില്‍ ഇടഞ്ഞു നില്‍ക്കുന്ന വൈദികരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് കര്‍ദിനാള്‍ യോഗം വിളിച്ചുചേര്‍ത്തത്.

തുടര്‍ന്ന് യോഗം തീരുമാനാവാതെ പിരിഞ്ഞു. ഭൂമിയിടപാടിന്റെ രേഖകള്‍ പള്ളികളില്‍ സര്‍ക്കുലറായി വായിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഇക്കാര്യം കര്‍ദിനാള്‍ സമ്മതിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ സര്‍ക്കുലര്‍ തയ്യാറാവും. 
വിവാദ ഭൂമിയിടപാടിനെ കുറിച്ചുള്ള വൈദികസമിതി അന്വേഷണ റിപ്പോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക