Image

പ്രണവ്‌ ചിത്രം ആദിയുടെ വിജയത്തില്‍ പങ്കു ചേര്‍ന്ന്‌ ദിലീപ്‌

Published on 31 January, 2018
പ്രണവ്‌  ചിത്രം ആദിയുടെ വിജയത്തില്‍ പങ്കു ചേര്‍ന്ന്‌ ദിലീപ്‌


പ്രണവ്‌ മോഹന്‍ലാല്‍ ചിത്രം ആദിയുടെ വിജയം ആരാധകരും മലയാള സിനിമാ ലോകവും ആഘോഷിക്കുകയാണ്‌. ആ ആഘോഷത്തില്‍ ദിലീപും പങ്കുചേര്‍ന്നിരിക്കുകയാണ്‌ ഇപ്പോള്‍. ആന്റണി പെരുമ്‌ബാവൂരിനൊപ്പം കേക്ക്‌ മുറിച്ച്‌ ആഘോഷിച്ചാണ്‌ ദിലീപും ആദിയുടെ വിജയത്തില്‍ പങ്കു ചേര്‍ന്നത്‌.

തിയേറ്റര്‍ സംഘടനയായ ഫിയോക്കിന്റെ ആദ്യ ജനറല്‍ ബോഡിയിലായിരുന്നു ആദിയുടെ വിജയാഘോഷം സംഘടിപ്പിച്ചത്‌. ഇവിടെയാണ്‌ ആദി എന്നെഴുതിയ കേക്ക്‌ മുറിച്ച്‌ ദിലീപും ആഘോഷം ഗംഭീരമാക്കിയത്‌. ആദി എന്ന്‌ എഴുതിയ കേക്ക്‌ ആന്റണി പെരുമ്‌ബാവൂരും ദിലീപും ചേര്‍ന്നാണ്‌ മുറിച്ചത്‌. സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണനും ഒപ്പം ഉണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇത്‌ ആദ്യമായാണു ദിലീപ്‌ ഒരു സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കുന്നത്‌. സംഘടനയുടെ സാധാരണ അംഗം എന്ന നിലയിലായിരുന്നു ഇന്നലെ ദിലീപ്‌ യോഗത്തില്‍ പങ്കെടുത്തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക