Image

കമല്‍ ഹാസന്‍ ചിത്രംവിശ്വരൂപം 2 മെയില്‍

Published on 31 January, 2018
കമല്‍ ഹാസന്‍ ചിത്രംവിശ്വരൂപം 2 മെയില്‍
 പ്രേക്ഷകര്‍ കാത്തിരിക്കുന്ന കമല്‍ ഹാസന്‍ ചിത്രം വിശ്വരൂപം 2 ഉടനെത്തും. കഴിഞ്ഞ 3 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായി. ഫെബ്രുവരിയില്‍ ഇതിന്‍റെ മറ്റുജോലി തുടങ്ങും. മെയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിന്‍റെ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഇന്ത്യാ ഗേറ്റ്‌ പശ്ചാത്തലത്തില്‍ പാറിക്കളിക്കുന്ന ത്രിവര്‍ണ പതാക നെഞ്ചോടു ചേര്‍ത്ത്‌ മുഖത്ത്‌ പരിക്കകളുമായി നില്‍ക്കുന്ന കമല്‍ ഹാസനാണ്‌ ആദ്യ പോസ്റ്ററില്‍. താരം തന്നെയാണ്‌ വിശ്വരൂപം 2 ന്‍റെ ആദ്യ പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്‌. എന്‍റെ രാജ്യത്തിനും ജനങ്ങള്‍ക്കും സ്‌നേഹത്തോടെ എന്നാണ്‌ പോസ്റ്ററിനൊപ്പം കമല്‍ ഹാസന്‍ ട്വീറ്റ്‌ ചെയ്‌തത്‌.

രാജ്‌കമല്‍ ഫിലിംസ്‌ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും സഹോദരന്‍ സി.ചാരുഹാസനും ചേര്‍ന്നാണ്‌ ചിത്രത്തിന്‍റെ നിര്‍മ്മാണം. നിര്‍മ്മിച്ചിരിക്കുന്നത്‌. വിശ്വരൂപം ആദ്യ ഭാഗത്തിന്‍റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ച കമല്‍ തന്നെയാണ്‌ രണ്ടാം ഭാഗത്തിന്‍റെയും സംവിധാനവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക