Image

റാഫിള്‍ സമ്മാനം മേഴ്‌സിഡസ് ; ജനപ്രീതിയേറുന്നു

രാജന്‍ വാഴപ്പള്ളില്‍ Published on 31 January, 2018
റാഫിള്‍ സമ്മാനം മേഴ്‌സിഡസ് ; ജനപ്രീതിയേറുന്നു
ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന റാഫിളിന്റെ ജനപ്രീതിയേറുന്നു. 45,000 ഡോളര്‍ വിലയുള്ള മേഴ്‌സിഡസ് ബെന്‍സ് GLA250 ആണ് ഒന്നാം സമ്മാനം. 5 പവന്‍ വീതം രണ്ട് രണ്ടാം സമ്മാനങ്ങള്‍. മൂണ്‍ ഐഫോണ്‍ എക്‌സ് മൂന്നാം സമ്മാനം.

ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്ന കമ്മിറ്റി അംഗങ്ങള്‍ റജിസ്‌ട്രേഷന്‍ ഡ്രൈവിനൊപ്പം റാഫിള്‍ ടിക്കറ്റിന്റെ വിതരണവും സുവനീര്‍ പരസ്യങ്ങളുടെ ശേഖരണവും നടത്തിവരികയാണ്.

ജനുവരി 28 ന് നാല് ഇടവകകള്‍ സന്ദര്‍ശിച്ച ടീം അംഗങ്ങള്‍ക്ക് ഹൃദ്യമായ വരവേല്‍പാണ് എല്ലായിടത്തും ലഭിച്ചത്.

പെന്‍സില്‍വേനിയയിലെ ഫെയര്‍ലെസ് ഹില്‍സിലുള്ള സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഫാ. അബു വര്‍ഗീസ് അധ്യക്ഷനായിരുന്നു. അച്ചന്‍ ഏവരേയും സ്വാഗതം ചെയ്യുകയും ആമുഖ വിവരണം നല്‍കുകയും ചെയ്തു. കൂടാതെ കോണ്‍ഫറന്‍സില്‍ പരിപൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

ഫിനാന്‍സ് ആന്‍ഡ് സുവനീര്‍ കമ്മിറ്റി ചെയര്‍ എബി കുറിയാക്കോസ്, സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം ജോ ഏബ്രഹാം, ഫിനാന്‍സ് ആന്‍ഡ് സുവനീര്‍ കമ്മിറ്റി അംഗം വര്‍ഗീസ് ഐസക്ക്, യോഹന്നാന്‍ ശങ്കരത്തില്‍ , റഞ്ചു പടിയറ, കൃപയാ വര്‍ഗീസ്, കോണ്‍ഫറന്‍സ് ചാപ്ലയിന്‍ ഫാ. എബി പൗലൂസ്, സെക്രട്ടറി ജിബു മാത്യു, ജോസ് പാപ്പച്ചന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ജോ ഏബ്രഹാം, റഞ്ചു പടിയറ എന്നിവര്‍ കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി. സൗജന്യ നിരക്കിലുള്ള റജിസ്‌ട്രേഷന്‍ ഫെബ്രുവരി15ന് അവസാനിക്കുമെന്ന് അറിയിച്ചു.

എബി കുറിയാക്കോസ് ഗ്രാന്റ് സ്‌പോണ്‍സര്‍ഷര്‍ ഷിപ്പിന്റെ സാധ്യതകളെ ക്കുറിച്ചും സുവനീറിലേക്കുള്ള ആശംസകളെക്കുറിച്ചും പരസ്യത്തെപ്പറ്റിയും സംസാരിച്ചു. നുബു ജോര്‍ജ്, പ്രീതി ഫിലിപ്പ് എന്നിവര്‍ ആയിരം ഡോളര്‍ വീതമുള്ള രണ്ട് ഗ്രാന്റ് സ്‌പോണ്‍സര്‍മാര്‍ ആകുകയും കോരാ പി. ചെറിയാന്‍, ജിബു മാത്യു, ഷാലു പുന്നൂസ് എന്നിവര്‍ കോണ്‍ഫറന്‍സിലേക്കുള്ള റജിസ്‌ട്രേഷന്‍ കൈമാറുകയും ചെയ്തു.

ദേവലയത്തില്‍ നിന്നുള്ള ആശംസയുടെ ചെക്കും ഇതോടൊപ്പം കൈമാറി. 3000 ഡോളറിന്റെ ടിക്കറ്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

ഡോവര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. ഷിബു ഡാനിയേല്‍ അധ്യക്ഷനായിരുന്നു. അച്ചന്‍ ആമുഖ വിവരണം നല്‍കുകയും ഏവരേയും സ്വാഗതം ചെയ്യുകയും ചെയ്തു.

കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, സണ്ണി വര്‍ഗീസ്, ആശാ ജോര്‍ജ്, (കോ ഓര്‍ഡിനേറ്റര്‍ എന്റര്‍ടെയിന്‍മെന്റ്) നിധിന്‍ ഏബ്രഹാം ( കോ ഓര്‍ഡിനേറ്റര്‍ ഐടി) രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗങ്ങളായ അനൂജാ, അജിത, ക്രോണിക്കിള്‍ കമ്മിറ്റി അംഗങ്ങളായ സുനോജ്, അജിത്, ട്രസ്റ്റി ഫിലിപ്പ് തങ്കച്ചന്‍, ജോയിന്റ് സെക്രട്ടറി ജോളി കുരുവിള എന്നിവര്‍ സന്നിഹിതരായിരായിരുന്നു.

ജോര്‍ജ് തുമ്പയില്‍, സണ്ണി വര്‍ഗീസ് എന്നിവര്‍ ജോണ്‍ഫറന്‍സിനെക്കുറിച്ച് സംസാരിച്ചു.

റിനു ചെറിയാനില്‍ നിന്നും ഡോ. ജെയ്‌സന്‍ ഉമ്മനില്‍ നിന്നും റജിസ്‌ട്രേഷന്‍ ഫോം വാങ്ങിക്കൊണ്ട് അച്ചന്‍ റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറിയില്‍ നിന്നും ഒരു റാഫിള്‍ ടിക്കറ്റുവാങ്ങി ചെക്ക് കൊടുത്തു കൊണ്ട് അച്ചന്‍ റാഫിളിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഈ ഇടവകയില്‍ നിന്നും അന്‍മ്പതുപേരോളം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. മൂവായിരം ഡോളറിന്റെ ടിക്കറ്റുകള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. കൂടാതെ രണ്ടായിരം ഡോളറിന്റെ ടിക്കറ്റ് വില്ക്കാനുള്ള സാധ്യതയുണ്ടെന്ന് അറിയിച്ചു. സുവനീറിലേക്ക് രണ്ട് പരസ്യങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

ഫ്രാങ്ക് ലിന്‍ സ്‌ക്വയറിലുള്ള സെന്റ് ബേസില്‍ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഫാ. തോമസ് പോള്‍ അധ്യക്ഷനായിരുന്നു. അച്ചന്‍ ആമുഖ വിവരണം നല്‍കി ഏവരേയും സ്വാഗതം ചെയ്തു.

കോണ്‍ഫറന്‍സ് ട്രഷറര്‍ മാത്യു വര്‍ഗീസ്, ഫിനാന്‍സ് സുവനീര്‍ കമ്മിറ്റി അംഗങ്ങളായ തോമസ് വര്‍ഗീസ് (സജി), സ്‌പോര്‍ട് കോ ഓര്‍ഡിനേറ്റര്‍ ജോണ്‍ താമരവേലില്‍, ഏരിയാ കോ ഓര്‍ഡിനേറ്റര്‍ ജോസഫ് കെ. പൗലൂസ് എന്നിവര്‍ പരിശുദ്ധ കുര്‍ബാനയിലും ചടങ്ങിലും സന്നിഹിതരായിരുന്നു.

മാത്യു വര്‍ഗീസ് കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള വിവരണം നല്‍കി. സൗജന്യ നിരക്കിലുള്ള റജിസ്‌ട്രേഷന്‍ ഫെബ്രുവരി പതിനഞ്ചില്‍ അവസാനിക്കുമെന്ന് അറിയിച്ചു.

തോമസ് വര്‍ഗീസ് റാഫിളിനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. വര്‍ഗീസ് ജേക്കബ് ആയിരം ഡോളറിന്റെ ടിക്കറ്റ് വാങ്ങി ഗ്രാന്റ് സ്‌പോണ്‍സറായി. ആയിരത്തി അഞ്ഞൂറു ഡോളറിന്റെ ടിക്കറ്റുകള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ജോണ്‍ താമരവേലില്‍ സുവനീറിലേക്കുള്ള ആശംസകളെക്കുറിച്ചും പരസ്യത്തെക്കുറിച്ചും അതിന്റെ നിരക്കിനെക്കുറിച്ചും സംസാരിച്ചു.

ക്ലിഫ്റ്റന്‍ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഫാ. ഷിനോജ് തോമസ് അച്ചന്‍ അധ്യക്ഷനായിരുന്നു. അച്ചന്‍ ആമുഖ വിവരണം നല്‍കി ഏവരേയും സ്വാഗതം ചെയ്തു.

ഭദ്രാസന കൗണ്‍സില്‍ അംഗം സജി എം. പോത്തന്‍ സൗജന്യ നിരക്കിലുള്ള റജിസ്‌ട്രേഷനെക്കുറിച്ചും റാഫിളിനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു.

കോണ്‍ഫറന്‍സ് ന്യൂജഴ്‌സി ഏരിയാ കോ ഓര്‍ഡിനേറ്റര്‍ ജോബി ജോണ്‍, മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവും ഓണ്‍സൈറ്റ് കോ ഓര്‍ഡിനേറ്ററുമായ ഷാജി വര്‍ഗീസ്, റജിസ്‌ട്രേഷന്‍ കോ ഓര്‍ഡിനേറ്റര്‍ നിജി വര്‍ഗീസ്, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഷിബിന്‍ കുര്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫാ. ഷിനോജ് തോമസ് റജിസ്‌ട്രേഷന്‍ ഫോം സജിക്ക് നല്‍കികൊണ്ട് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മനു ജോര്‍ജ്, ഏബ്രഹാം വര്‍ഗീസ് എന്നിവര്‍ ജോബി ജോണില്‍ നിന്നും ടിക്കറ്റ് വാങ്ങിക്കൊണ്ട് റാഫിളിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ട്രസ്റ്റി മാത്യു ജേക്കബ് സുവനീറിലേക്കുള്ള ആശംസയുടെ ചെക്ക് ഷാജി വര്‍ഗീസിന് കൈമാറി.

ഭദ്രാസന മെത്രാപ്പോലീത്താ സഖറിയ മാര്‍ നിക്കോളാവോസ്, കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറാര്‍ മാത്യു വര്‍ഗീസ്, ജോയിന്റ് ട്രഷറാര്‍ ജയ്‌സണ്‍ തോമസ്, ഫിനാന്‍സ് ആന്‍ഡ് സുവനീര്‍ ചെയര്‍ എബി കുറിയാക്കോസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു ഇവര്‍ കമ്മിറ്റി അംഗങ്ങളുടെ പ്രവര്‍ത്തനത്തിലും ആഴ്ചതോറും ദീര്‍ഘദൂരം സഞ്ചരിച്ച് വിവിധ ഇടവകകള്‍ സന്ദര്‍ശിച്ച് കോണ്‍ഫറന്‍സിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലും കാണിക്കുന്ന പ്രതിബദ്ധതയില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

റാഫിളിനെക്കുറിച്ചോ, സുനീറിനെക്കുറിച്ചോ വിവരങ്ങള്‍ അറിയണമെങ്കില്‍ ബന്ധപ്പെടേണ്ട നമ്പര്‍ എബി കുറിയാക്കോസ് : 845 380 696 ഇമെയില്‍ kuriakose@gmail.com, റോബിന്‍ മാത്യു : 732 543 4621 ഈമെയില്‍ drrobinmathew@gmail.com
റാഫിള്‍ സമ്മാനം മേഴ്‌സിഡസ് ; ജനപ്രീതിയേറുന്നുറാഫിള്‍ സമ്മാനം മേഴ്‌സിഡസ് ; ജനപ്രീതിയേറുന്നുറാഫിള്‍ സമ്മാനം മേഴ്‌സിഡസ് ; ജനപ്രീതിയേറുന്നുറാഫിള്‍ സമ്മാനം മേഴ്‌സിഡസ് ; ജനപ്രീതിയേറുന്നുറാഫിള്‍ സമ്മാനം മേഴ്‌സിഡസ് ; ജനപ്രീതിയേറുന്നുറാഫിള്‍ സമ്മാനം മേഴ്‌സിഡസ് ; ജനപ്രീതിയേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക