Image

ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 17 ന്

Published on 31 January, 2018
ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 17 ന്

ലണ്ടന്‍: ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനുകളുടെ സംയുക്ത കൂട്ടായ്മയായ ബ്രിസ്‌കയുടെ ഈ വര്‍ഷത്തെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 17ന് ബ്രാഡ്‌ലിസ്‌റ്റോക്ക് ലെഷര്‍ സെന്ററില്‍ നടക്കും. ഉച്ചയ്ക്ക് ഒന്നു മുതല്‍ ആറു വരെയാണ് മത്സരം. ജേതാക്കള്‍ക്ക് 101 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 75 പൗണ്ടും ട്രോഫിയുമാണ് സമ്മാനം. 

ടൂര്‍ണമെന്റില്‍ ഇത്തവണ 12- 15 വയസ് വരെയുള്ളവര്‍ക്കായി പ്രത്യേക മത്സരം നടക്കും. ഈ പ്രായ പരിധിയിലുള്ള മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസില്ല.

മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഫെബ്രുവരി 12നു മുന്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ബ്രിസ്‌ക അംഗങ്ങള്‍ക്ക് 15 ഉം മറ്റുള്ളവര്‍ക്ക് 20 പൗണ്ടുമാണ്.

വിവരങ്ങള്‍ക്ക്: സുബിന്‍ 07515347262 

സ്ഥലം: St Bradleystoke leisure cetnre, fiddlers wood ln, Bristol BS32 9BS.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക