Image

കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ് ഭവനപദ്ധതി: വീടിന്റെ താക്കോല്‍ കൈമാറി

Published on 31 January, 2018
കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ് ഭവനപദ്ധതി: വീടിന്റെ താക്കോല്‍ കൈമാറി

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റും ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കന്പനിയും സംയുക്തമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറി. 

കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ഒടുന്പ്ര സ്വദേശി സുഭീഷിനും കുടുംബത്തിനും നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരിയുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥിയും ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കന്പനിയുടെ പ്രതിനിധിയുമായ റോബിന്‍സണ്‍ ബാബുവാണ് നിര്‍വഹിച്ചത്.

കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് രാംദാസ് ചിലന്പന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി, അസോസിയേഷന്‍ മുന്‍ രക്ഷാധികാരി കെ. അബുബക്കര്‍, മുന്‍ ഭരണസമിതി അംഗം ശശിധരന്‍ കോവിലേരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റംല, ബൈജു കണ്ണന്‍, രാമാനന്ദന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, ബാബു രാജന്‍, ബിജി രാമകൃഷ്ണന്‍, അബ്ദുള്‍ മുനീര്‍, രമേശന്‍, അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി എം. രാമകൃഷ്ണന്‍, മുന്‍ ഭരണസമിതി അംഗം ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘടനയുടെ മുന്‍ ഭരണസമിതി അംഗങ്ങളായ ഗിരീഷ്ബാബു, മുനീര്‍ മരക്കാന്‍, ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക