Image

സ്വോര്‍ഡ്‌സില്‍ മഞ്ഞിനിക്കര ബാവയുടെ ഓര്‍മ പെരുന്നാള്‍ 9, 10 തീയതികളില്‍

Published on 01 February, 2018
സ്വോര്‍ഡ്‌സില്‍ മഞ്ഞിനിക്കര ബാവയുടെ ഓര്‍മ പെരുന്നാള്‍ 9, 10 തീയതികളില്‍
സ്വോര്‍ഡ്: അയര്‍ലന്‍ഡിലെ സ്വോര്‍ഡ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് എലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മ പെരുന്നാള്‍ ഫെബ്രുവരി 9, 10 (വെള്ളി,ശനി) തീയതികളില്‍ ആഘോഷിക്കുന്നു.

വെള്ളി വൈകുന്നേരം ഏഴിന് നോര്‍ത്ത് ഡബ്ലിന്‍, സോര്‍ഡ്‌സിലെ ചര്‍ച്ച് റോഡില്‍ ഉള്ള സെന്റ് കൊളംബസ് ദേവാലയത്തില്‍ പെരുന്നാളിനു തുടക്കം കുറിച്ച് കൊടിയേറ്റും തുടര്‍ന്നു സന്ധ്യാപ്രാര്‍ഥനയും എട്ടിന് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. ശനി രാവിലെ 10:00 ന് പ്രഭാതനമസ്‌കാരം, 10:45 ന് ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയും പെരുന്നാള്‍ സന്ദേശവും തുടര്‍ന്നു പിതാക്കന്മാരുടെ നാമത്തില്‍ പ്രത്യേക മധ്യസ്ഥപ്രാര്‍ഥനയും തുടര്‍ന്നു പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ എന്നിവ നടക്കും. 


വിവരങ്ങള്‍ക്ക്: ഫാ. ജിനോ ജോസഫ് 089 459 5016, ബോബി കുരുവിള 087 090 6793, ജിന്‍സ് മാത്യു 089 221 3148.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക