Image

ബനിയാസ് സ്‌പൈക്ക് ഗ്രൂപ്പ് രജത ജൂബിലി നിറവില്‍

Published on 01 February, 2018
ബനിയാസ് സ്‌പൈക്ക് ഗ്രൂപ്പ് രജത ജൂബിലി നിറവില്‍

അബുദാബി: ഭക്ഷ്യ വിപണന രംഗത്ത് വിവിധ ജിസിസി രാജ്യങ്ങളില്‍ പടര്‍ന്നുപന്തലിച്ച അബുദാബി ബനിയാസ് സ്‌പൈക്ക് ഗ്രൂപ്പ് നിരവധി പരിപാടികളോടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 

ഫെബ്രുവരി രണ്ടിന് കണ്‍ട്രി ക്ലബില്‍ നടക്കുന്ന ജീവനക്കാരുടെ സംഗമത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുക. 

ആഘോഷത്തിന്റെ ഭാഗമായി കന്പനിയില്‍ 15 വര്‍ഷത്തിനു മുകളില്‍ സേവനം അനുഷ്ടിച്ചവര്‍ക്കു രണ്ടു ലക്ഷവും 10 മുതല്‍ 14 വര്‍ഷം വരെ പ്രവര്‍ത്തിച്ചവര്‍ക്ക് ഒന്നര ലക്ഷം രൂപയും സമ്മാനമായി നല്‍കുമെന്ന് ചെയര്‍മാന്‍ സി.പി. അബ്ദുള്‍റഹ്മാന്‍ അബ്ദുള്ള പ്രഖ്യാപിച്ചു.

റെഡ് ക്രെസെന്റുമായി സഹകരിച്ച് കേരളത്തിലെ 20 ഭവനരഹിതര്‍ക്കു 5 ലക്ഷം രൂപ വീതം ചെലവു ചെയ്തു വീടുകള്‍ നിര്‍മിച്ചുകൊടുക്കുന്ന പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. 60 വയസിനു മുകളില്‍ പ്രായമുള്ള പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഒരു പദ്ധതി പത്രപ്രവര്‍ത്തക യൂണിയനുകളുമായി ആലോചിച്ച് നടപ്പിലാക്കാനും കന്പനി ലക്ഷ്യമിട്ടിട്ടുണ്ട്. 

ഭക്ഷ്യോത്പന്ന വിപണിയില്‍ നിന്നും വളര്‍ന്ന കന്പനി ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ്, ആരോഗ്യ പരിപാലനം, റെഡിമെയ്ഡ് വസ്ത്ര നിര്‍മാണം, റസ്റ്ററന്റ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ,ലേബര്‍ അക്കൊമൊഡേഷന്‍ ആന്‍ഡ് കേറ്ററിംഗ്, എം സാന്‍ഡ് നിര്‍മാണം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് വ്യാപാര മേഖല വ്യാപിപ്പിച്ചു. കേരളത്തില്‍ ഉള്‍പ്പെടെ 20 സ്‌പൈക്ക് എക്‌സ്പ്രസ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാനും 50 ദശലക്ഷം ദിര്‍ഹം ചെലവഴിച്ച് കേന്ദ്രീകൃത സംഭരണ കേന്ദ്രവും ഓഫീസ് സമുച്ചയവും പണിയുന്നതിനും തീരുമാനമായി.

വാര്‍ത്താസമ്മേളനത്തില്‍ സിഇഒ ഷാക്കീര്‍ പി. അലിയാര്‍, മിയാസര്‍ അല്‍ തമീമി, അബുബക്കര്‍ ഷമീം, അബ്ദുല്‍ നാസര്‍, അബ്ദുല്‍ ജബാര്‍, അബ്ദുല്‍ സത്താര്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക