Image

അബുദാബിയില്‍ മഹാത്മാഗാന്ധിയുടെ അര്‍ധകായപ്രതിമ സ്ഥാപിക്കുന്നു

Published on 01 February, 2018
അബുദാബിയില്‍ മഹാത്മാഗാന്ധിയുടെ അര്‍ധകായപ്രതിമ സ്ഥാപിക്കുന്നു
അബുദാബി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അര്‍ധകായപ്രതിമ അബുദാബിയില്‍ സ്ഥാപിക്കുന്നു. ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററിലെ പ്രധാന പ്രവേശന ഹാളില്‍ വ്യാഴാഴ്ച രാത്രി 7.30ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരിയാണ് പ്രതിമ അനാഛാദനം ചെയ്യുക. മഹാത്മാഗാന്ധിയുടെ 70ാം രക്ത സാക്ഷിത്വത്തോടനുബന്ധിച്ചാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. ഗാന്ധി സാഹിത്യ വേദിയാണ് പ്രതിമ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത്.


രാഷ്ട്ര പിതാവിന്റെ സന്ദര്‍ശനത്തിലൂടെ ശ്രദ്ധേയമായ പയ്യന്നൂരിലെ ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലമാണ് മൂന്നടി നീളവും മൂന്നടി ഉയരവുമുള്ള ഗാന്ധിപ്രതിമ മൂന്നു ലക്ഷം രൂപ ചെലവില്‍ ഫൈബറില്‍ വെങ്കലം പൂശി നിര്‍മിച്ചത്. 


വാര്‍ത്താസമ്മേളനത്തില്‍ യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് ജയചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി എം.എ. സലാം, ട്രഷറര്‍ റഫീഖ് കയനയില്‍, ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി.ടി.വി. ദാമോദരന്‍, ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലം എന്നിവര്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക