Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിനു ഒരുക്കങ്ങള്‍ സജീവം

Published on 01 February, 2018
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിനു ഒരുക്കങ്ങള്‍ സജീവം
ഹ്യുസ്റ്റണ്‍: മലയാളികളുടെ മനോഭാവം തന്നെയാണു മലയാളത്തിന്റെ വളര്‍ച്ചയുടെ പ്രധാന തടസ്സമെന്ന് തോമസ് മൊട്ടക്കല്‍ പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേത്രുത്വത്തില്‍ ജനുവരി 27 ശനിയാഴ്ച മിസൂറി സിറ്റി സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന
ലോക മലയാളി ദിനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

ഇന്നത്തെ കാലഘട്ടത്തില്‍ നമ്മുടെ പൈത്യകവും മലയാളത്തിന്റെ മഹത്വവും സംരക്ഷിക്കുവാനും പുതു തലമുറക്ക് പകര്‍ന്നു നല്‍കുവാനും വേള്‍ഡ് മലയാളി കൌണ്‍സിലിനെപ്പോലെയുള്ള സംഘടനകള്‍ക്ക് ഉത്തരവദിത്വമുണ്ടന്നും ഗ്ലോബ്ബല്‍ കോണ്‍ഫ്രന്‍സില്‍ അതിനുവേണ്ടി പ്രത്യക ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നും കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ പറഞ്ഞു.

ഗ്ലോബല്‍ കോണ്‍ഫ്രന്‍സിന്റെ ഒരുക്കങ്ങള്‍ സജിവമാണന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 60 ല്‍ പ്പരം പ്രോവിന്‍സില്‍ നിന്നും വരുന്ന പ്രതിനിധികളേയും അവരുടെ കുടുംബങ്ങളേയും സ്വികരിക്കുവാനുള്ള ക്രമീകരണങ്ങള്‍ കണ്‍വീനര്‍ തങ്കമണി അരവിന്ദ് സമ്മേളനത്തില്‍ വിശദികരിച്ചു.

ന്യൂജേഴ്‌സിയില്‍ ആഗസ്റ്റില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നതിന്നുള്ള രജിസ്‌ട്രേഷന്‍ 21 പേരില്‍ നിന്നും സമ്മേളനത്തില്‍ വെച്ച് ഗ്ലോബ്ബല്‍ കോണ്‍ഫ്രന്‍സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൊട്ടക്കലും കണ്‍വീനര്‍ തങ്കമണി അരവിന്ദും എറ്റുവാങ്ങി.

പരിപാടിയില്‍ വിവിധ സംഘടന നേതാക്കള്‍ , പൊതുപ്രവര്‍ത്തകര്‍ ,മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

േ്രപ്രാവിന്‍സ് പ്രസിഡന്റ് എസ്. കെ. ചെറിയാന്റെ അദ്ധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തി. കെ. പി . ജോര്‍ജ്ജ്, എല്‍ദോ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

ശ്രീമതി പൊന്നുപിള്ള, ശ്രീ. അലക്‌സാണ്ടര്‍ തോമസ്, ശ്രീ. ലക്ഷ്മി പീറ്റര്‍ എന്നിവര്‍ മുഖ്യ അതിഥികളെ സദസിനു പരിചയപ്പെടുത്തി. പ്രോവിന്‍സ് ചെയര്‍മാന്‍ ജേക്കബ്ബ് കുടശനാട് സ്വഗതവും കണ്‍വീനര്‍ ജെയിംസ് കുടല്‍ കൃതഞ്ജതയും പറഞ്ഞു.

പ്രമുഖ വിവ്യസായിയും ഗ്ലോബ്ബല്‍ കോണ്‍ഫ്രന്‍സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനുമായ തോമസ് മൊട്ടക്കലിനിയേയും പ്രമുഖ ചാരിറ്റി പ്രവര്‍ത്തകനും റിയലറ്ററുമായ ജോണ്‍. ഡ്ബ്ല്യു. വര്‍ഗീസിനെയും പ്രമുഖ സാമൂഹ്യക പ്രവര്‍ത്തകയും ഗ്ലോബല്‍ കോണ്‍ഫ്രന്‍സ് ക്ണ്‍വീനറുമായ ശ്രീമതി തങ്കമണി അരവിന്ദിനേയും ചചടങ്ങില്‍ ആദരിച്ചു.

പരിപാടികള്‍ക്ക് ബാബു ചാക്കോ , ജെയിംസ് വാരിക്കാട്, മാത്യു മുണ്ടക്കല്‍, സുഗു ഫിലിപ്പ്, ജോര്‍ജ്ജ് തോമസ് എന്നിവര്‍ നേത്രുത്വം നല്‍കി.

ലോക മലയാള ദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിനു ഒരുക്കങ്ങള്‍ സജീവംവേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിനു ഒരുക്കങ്ങള്‍ സജീവംവേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിനു ഒരുക്കങ്ങള്‍ സജീവംവേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിനു ഒരുക്കങ്ങള്‍ സജീവംവേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിനു ഒരുക്കങ്ങള്‍ സജീവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക