സണ്ണി ജോസഫ് (കാനഡ) ഫൊക്കാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു
fokana
01-Feb-2018

ടൊറന്റോ: 2018- 20 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫൊക്കാനയുടെ
സെക്രട്ടറിയായി സണ്ണി ജോസഫ് മത്സരിക്കും. 2016-ല്‍ ടൊറന്റോയില്‍ വച്ചു
നടന്ന സമ്മേളനത്തില്‍ ഫൊക്കാനയുടെ ജോയിന്റ് ട്രഷററായി കഴിവ് തെളിയിച്ച
സണ്ണി ജോസഫ് നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ മലയാളി സംഘടനയായ
ടൊറന്റോ മലയാളി സമാജത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ
നിലകളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്.
ടൊറന്റോയിലെ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന സീറോ മലബാര്‍ ചര്‍ച്ചില്‍ വര്‍ഷങ്ങളോളം കമ്മിറ്റി മെമ്പര്‍, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി ജോസഫ് മികച്ച വാഗ്മിയും സംഘാടകനുമാണ്.
ടൊറന്റോയിലെ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന സീറോ മലബാര്‍ ചര്‍ച്ചില്‍ വര്‍ഷങ്ങളോളം കമ്മിറ്റി മെമ്പര്‍, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി ജോസഫ് മികച്ച വാഗ്മിയും സംഘാടകനുമാണ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments