Image

ചിക്കാഗോ മലയാളീ അസോസിയേഷന്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ വന്‍ വിജയം

ജിമ്മി കണിയാലി Published on 02 February, 2018
ചിക്കാഗോ മലയാളീ അസോസിയേഷന്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ വന്‍ വിജയം
ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തിയ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഒരു വന്‍ വിജയമായിരുന്നുവെന്നു പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. ചിക്കാഗോ മലയാളീ അസോസിയേഷനിലേക്കു 461  പുതിയ അംഗങ്ങള്‍ കടന്നു വന്നത് തികച്ചും പ്രോത്സാഹജനകം ആണെന്ന്  അവര്‍ പറഞ്ഞു. 

സംഘടനയുടെ ചരിത്രത്തില്‍ തന്നെ ഇത്രയധികം ആളുകള്‍ ഒരേ മാസം അംഗങ്ങളാകുന്നത് ഇത് ആദ്യമാണ്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി പുതുമയാര്‍ന്ന പരിപാടികളുമായി ജനങ്ങളുടെ ഇടയിലേക്ക് കടന്നു ചെന്ന് ഒരു ജനകീയ പ്രസ്ഥാനം ആയി മാറി കഴിഞ്ഞത്  കൂടുതല്‍ ആളുകള്‍ക്ക് ഈ സംഘടനയില്‍  കടന്നുവരുവാന്‍ പ്രചോദനകരമായി .  അമേരിക്കയിലെ തന്നെ ഏറ്റവും ആദ്യത്തെ മലയാളീ സംഘടനയായ ചിക്കാഗോ മലയാളീ അസോസിയേഷന്‍ അംഗ ബലം കൊണ്ടും പ്രവര്‍ത്തന വൈവിധ്യം കൊണ്ടും അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയുമാണ് . 

ഇപ്പോള്‍ സംഘടനയുടെ അംഗ സംഘ്യ 1900 കഴിഞ്ഞു.  മാര്‍ച്ച് മാസം 10   തീയതി നടക്കുന്ന വനിതാ ദിന ആഘോഷങ്ങളും ഏപ്രില്‍ 7 നു നടക്കുന്ന കലാമേള 2018 ഉം വിജയിപ്പിക്കുവാന്‍ എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.. യോഗത്തില്‍ ജോണ്‍സന്‍ കണ്ണൂക്കാടന്‍, ഷാബു മാത്യു, അച്ചന്‍ കുഞ്ഞു മാത്യു, ചാക്കോ മറ്റത്തില്‍പറമ്പില്‍, ജേക്കബ് മാത്യു പുറയംപള്ളില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി മാത്യു പുത്തൂരാന്‍, ജോഷി വള്ളിക്കളം,  മനു നൈനാന്‍, മത്തിയാസ് പുല്ലാപ്പള്ളി, ഷിബു മുളയാനിക്കുന്നേല്‍ ,സിബിള്‍ ഫിലിപ്പ്, ടോമി മാത്യു അമ്പേനാട്ട്, ബിജി സി മാണി എന്നിവര്‍ സംസാരിച്ചു.  ഈ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ സഹകരിച്ച എല്ലാവര്ക്കും ഭാരവാഹികള്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്  :  ജിമ്മി കണിയാലി

ചിക്കാഗോ മലയാളീ അസോസിയേഷന്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക