Image

വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ! (കവിത: ജയന്‍ വര്‍ഗീസ്)

Published on 02 February, 2018
വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ! (കവിത: ജയന്‍ വര്‍ഗീസ്)
ഇത്രയും കാലം കരുതിയ മുത്തുകള്‍
വില്‍ക്കുവാന്‍ വച്ചിരിക്കുന്നു ഞാന്‍ ലോകമേ !
പുത്തന്‍ മടിശീലക്കാരെ, സമൂഹത്തിന്റെ
ചുക്കാന്‍ പിടിക്കും സതീര്‍ഥ്യരെ വാങ്ങുക !

സത്യവും, നീതിയും മൂല്യമെന്നോര്‍ത്തു ഞാ -
നോക്കെയും കൂട്ടി നിറച്ചെന്‍ നിലവറ.?
മിഥ്യ, യതൊന്നുമ, ല്ലിന്നിന്റെ യോഗ്യത -
യൊച്ചയില്‍ കൂവുന്ന ജംബുകര്‍ നായകര്‍ !

മുക്കുപണ്ടങ്ങള്‍ കടന്നു കൈയേറുന്ന
പുത്തന്‍ യുഗത്തിന്റെ വാതായനങ്ങളില്‍,
സത്യത്തിനെന്തു വില, യെന്റെ മുത്തുകള്‍
കഷ്ടം ! ചവിട്ടി മെതിക്കുന്നു പന്നികള്‍ ?

ധര്‍മ്മം ശരശയ്യയില്‍ വീണു കേഴുന്ന
മര്‍മ്മര , മിന്നിന്റെ സംഗീതമാകവേ,
നീതി ശാസ്ത്രങ്ങള്‍ പിടയുന്നു, വിക്രീഡ -
മാടുന്നു, വ്യാജക്കരടികള്‍ ചുറ്റിലും !

വര്‍ത്തമാനത്തിന്റെ യുത്തരം താങ്ങുന്ന
വ്യാളീ മുഖങ്ങള്‍ തകര്‍ന്നു വീഴുന്നുവോ ?
കാലഘട്ടത്തിന്റെ കോലങ്ങളാടുന്ന
കാവുകള്‍ തീണ്ടി ക്കളിക്കുന്നടി പൊളി !

ആരുടെ ചോരയും വിറ്റു കാശാക്കി തന്‍
കീശ നിറക്കുന്ന സാമൂഹ്യ സേവകര്‍,
നാലണ കിട്ടിയാ ലാരുടെ മുന്നിലും
നാണമുരിയാന്‍ മടിക്കാത്ത രംഭകള്‍ ?

ഏതോ നിഗൂഢയിടങ്ങളി ലാണവ -
വാണം കുതിക്കാന്‍ തയാറെടുക്കുന്നു പോല്‍ !
വര്‍ഗ്ഗമായ് , ജാതിയായ് , നെറ്റിയില്‍ ലേബലു -
മൊട്ടിച്ചു ചാവേര്‍ തകര്‍ക്കുകയാണു പോല്‍ !

0 0 0 0 0 0 0

ഒന്നുറങ്ങട്ടെ ! ശരശയ്യയില്‍ വീണോ -
രെന്റെ കിനാക്കളും, പൂക്കളും മാത്രമായ് !
എങ്കിലു, മുള്ളിന്റെ യുള്ളില്‍ തളിര്‍ക്കുന്ന
നന്മ തന്‍ കൊന്നയില്‍ പിന്നെയും കിങ്ങിണി

എന്റെ എളിയ രചനകളുടെ ആസ്വാദകര്‍ക്കും, വിമര്‍ശകര്‍ക്കും
ഒരുപോലെ നന്ദി രേഖപ്പെടുത്തുന്നു. നന്ദി.
Join WhatsApp News
ദൈവം 2018-02-02 10:03:31
നിനക്ക് ഞാൻ തന്ന മുത്തുകളൊക്കയും 
കുഴിച്ചിട്ടതെന്താണ് ഇത്രയും നാൾ നീ? 
ഒന്നു കിട്ടിയോർ രണ്ടാക്കിയത് 
രണ്ടു കിട്ടിയോർ നാലാക്കിയത്
ഇരുന്നു മോങ്ങുന്നുവോ നീ മാത്രമിങ്ങനെ? 
കൊടുത്ത് ഞാൻ സ്വപ്‌നം മർത്ത്യർക്ക് 
സഫലമാക്കാൻ യാഥാർഥ്യമാക്കുവാൻ 
കുഴിച്ചിട്ടെന്നാൽ ചിലർ മാത്രമത് 
പ്രീതനാണ് ഞാൻ ശാസ്ത്ര വളർച്ചയിൽ 
ചാലക ശക്തിയാം ശാസ്ത്രജ്ഞരിലും 
സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിയോർ 
എന്റെ സങ്കൽപ്പങ്ങൾക്ക് രൂപഭാവം നല്കിയോർ
അല്ലവർ  എന്റെ ശത്രുക്കളല്ല 
എന്റെ ശക്തി സൗന്ദര്യം നിങ്ങളെ കാട്ടുവാൻ 
അഹോരാത്രം അദ്ധ്വാനിപ്പോർ അവർ 
ഇല്ലാവരോടെനിക്ക് വിവേചനം 
എല്ലാമവരും എൻ അരുമക്കിടാങ്ങൾ 
ഇന്നോളം നീ നിന്റെ നിലവറയിൽ കൂട്ടിയ 
നീതി ധർമ്മങ്ങൾ മുക്ക് പണ്ടങ്ങളാവാം 
എന്നാൽ അത് പുറത്തെടുത്തിനി 
നന്നായി ഉരസിനോക്കു ഉര കല്ലിൽ നീ 
അപ്പോൾ തീപ്പൊരി പാറിടും ചുറ്റിലും 
വെളിവായി വന്നിടും സത്യവും മിഥ്യയും 
നിന്റെ ശത്രുക്കൾ ശത്രുക്കളല്ലവർ
നിന്നിലെ ദൗർബ്ബല്യം വെളിപ്പെടുത്താൻ 
ഞാൻ വിട്ട മാലാഖമാർ അവർ 
സ്നേഹിച്ചടൂ നീ അവരെയെന്നിട്ട് 
കൈകോർത്ത് നടക്കുക ഒന്നിച്ചു നിങ്ങൾ 
മാതൃകയാവുക സർവ്വലോകർക്കും 
എല്ലാവരും എന്റെ മക്കളല്ലേ 
ചുമ്മാ സമയം കളയരുതു നീ 
'ദൈവ കണികയെ' ചൊല്ലി നിങ്ങൾ
ആരുടേം കയ്യിൽ ഒതുങ്ങുന്നവനല്ല ഞാൻ 
എല്ലാവരെയും ഒതുക്കാൻ കഴിവുള്ളവൻ ഞാൻ 

നാരദർ 2018-02-02 10:45:47
ദൈവ കണികയെയും ശാസ്ത്രജ്ഞമാരെയും കുറ്റം പറഞ്‍ ദൈവത്തെ മണി അടിക്കാൻ പോയതാ, ദാ . ദൈവവും കൈ വിട്ടിരിക്കുന്നു . ദൈവത്തിനോടാ കളി 
കാവ്യാംഗന 2018-02-02 17:26:22
വിട്ടുകളയുക സ്വപ്നങ്ങൾ ഒക്കെയും 
സാഹിത്യം സേവനം നിറുത്തി താൻ 
ഉപദേശിയാകുക എത്രയും വേഗം 
ധർമ്മനീതികളെ ഓർത്ത് കരയേണ്ടവിടെ
ചീത്തവിളിക്കാം ശാസ്ത്രന്ജരെ എപ്പഴും 
പഞ്ഞമില്ല പണത്തിനാണേലും 
സാഹിത്യം തനിക്ക് പറ്റിയ പണിയല്ല 
പേടിസ്വപ്ങ്ങൾ കാണില്ല ഒരിക്കലും 

നാരദന്‍ 2018-02-02 21:58:26
Either the blue moon or global warming is affecting the human brain.
സ്വാപ്നാടകൻ 2018-02-02 22:54:49
സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികൾ അല്ലോ 
നിങ്ങളീ ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമതെ 
പാവാടയൂം ദാവണിയും ചുറ്റി നിങ്ങൾ വരുമ്പോൾ
മറക്കും ഞാനെല്ലാം എന്റെ ദൈവ കണികയും ഞാൻ
ദൈവവും ദേവനും ഒന്നുമല്ലന്നേരം നിങ്ങളാണെല്ലാം
നിങ്ങളാണെല്ലാം --സ്വപ്‍നങ്ങളെ ......
നിങ്ങൾ എൻ മാറിൽ ചാരി കിടക്കുമ്പോൾ 
 ചിറകു വിരിക്കുമുള്ളിൽ ഒരായിരം സ്വാപനം 
പൊന്തും നമ്മളൊന്നായി നീലാംബരത്തിലേക്ക് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക