• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

മഞ്ജുവിനെയല്ല , നിങ്ങള്‍ കാണേണ്ടത് ആമിയെ! (ശ്രീപാര്‍വതി)

SAHITHYAM 02-Feb-2018
പ്രണയത്തിനു ഗന്ധമുണ്ടോ? 

അങ്ങനെയൊന്നുണ്ടെങ്കില്‍ അത് മാധവിക്കുട്ടിയുടെ ഗന്ധമായിരുന്നിരിക്കണം. ഉള്ളില്‍ ഉറഞ്ഞു കൂടിയ പ്രണയത്തിന്റെ വിശുദ്ധ ഗന്ധം ഉടലും കടന്നിങ്ങനെ പ്രസരിക്കും. ജീവിതത്തിലും എഴുത്തിലും പകരക്കാരില്ലാത്ത ഗന്ധമായിരുന്നു അത്. രൂപവും എഴുത്തിന്റെ ഇത്തിരി കഷ്ണങ്ങളും പ്രണയത്തിന്റെ തുറന്ന ഹൃദയവും സ്വയം വിവാദത്തിനായി നല്‍കിയ മനസ്സും അവര്‍ പലര്‍ക്കായി വീതിച്ചു നല്‍കിയെന്നേയുള്ളൂ, മാധവിക്കുട്ടിയെ അങ്ങനെ തന്നെ പകര്‍ത്തി വയ്ക്കുക എന്നത് സാധ്യമാകുന്നതേയില്ല ഒരിക്കലും. 

അങ്ങനെ ഒരു തോന്നലിലേക്കാണ് കമല്‍ മഞ്ജു വാരിയരുടെ ആമിയെയും കൊണ്ട് കടന്നു വരുന്നത്. വരുന്നതിനു മുന്‍പ് തന്നെ വിവാദമാക്കപ്പെട്ട സിനിമ. ആദ്യമായി കാസ്റ്റ് ചെയ്ത വിദ്യാ ബാലനില്‍ തുടങ്ങി രാഷ്ട്രീയവും ആമിയുടെ മതവും വരെ റിലീസിന് മുന്‍പ് തന്നെ വിഷയമായി തുടങ്ങുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ കൂടുകയാണ് അക്ഷരാര്‍ത്ഥത്തില്‍.

ആമിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ ഒരുപക്ഷെ ഇപ്പറഞ്ഞ പ്രതീക്ഷകളൊക്കെ തകിടം മറിഞ്ഞത് പോലെയാണ് പല ദിക്കില്‍ നിന്നും വന്ന പ്രതികരണങ്ങള്‍. ആമിയുടെ രൂപത്തിന് ഒട്ടും ചേരാത്ത മഞ്ജുവിന്റെ കാസ്റ്റിംഗ് മുതല്‍ തന്നെ മുന്‍വിധികള്‍ പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു, പക്ഷേ അതിനെ ഒക്കെ കവച്ചു വച്ച് തന്നെയാണ് സംവിധായകന്‍ കമല്‍ മഞ്ജുവിന് വേണ്ടി സംസാരിച്ചതും. 

എന്നാല്‍ ട്രെയിലര്‍ നല്‍കിയ പ്രതികരണം സിനിമയ്ക്ക് ഒട്ടും അനുകൂലമാകുന്നതേയില്ല. പലര്‍ക്കും അവര്‍ പ്രതീക്ഷിച്ച ആമിയെ അല്ല ട്രെയിലറില്‍ കാണാന്‍ കഴിഞ്ഞതെന്ന് പറയുമ്പോള്‍ എന്താണ് ഒരു മലയാള സിനിമയില്‍ നിന്നും ആമിയ്ക്കായി നല്‍കേണ്ടതെന്ന് ചിന്തിക്കുന്നത് നല്ലതാണ്.

പകരക്കാരില്ലാത്ത ഒരു ചക്രവര്‍ത്തിനിയാണ് മാധവിക്കുട്ടി. അത് എഴുത്തിന്റെ കാര്യത്തിലാണെങ്കിലും കാഴ്ചയുടെയോ ജീവിതത്തിന്റെയോ കാര്യത്തിലാണെങ്കിലും അതങ്ങനെ തന്നെയാണ്. പലരും മാധവിക്കുട്ടിയുടെ ശബ്ദത്തെ പരിഹസിച്ച് കേട്ടിട്ടുണ്ട്, ടേപ്പ് റെക്കോര്‍ഡര്‍ കുരുങ്ങിയ പോലെയുള്ള ശബ്ദമെന്ന്. പക്ഷേ മഞ്ജുവിന്റെ ശബ്ദത്തെ ഇപ്പൊ പ്രേക്ഷകര്‍ പരിഹസിക്കുമ്പോഴും അന്ന് ആമിയെ പരിഹസിച്ചതിന്റെ അപ്പുറമൊന്നും അനുഭവപ്പെടുന്നില്ല. 

മലയാള സദാചാര സമൂഹത്തിന്റെ വാക്കുകള്‍ കൊണ്ട് ഒട്ടേറെ തവണ മുറിവേറ്റവളാണ് മാധവിക്കുട്ടി. അക്ഷരങ്ങളിലും അവരുടെ നിലപാടുകളിലും ജീവിതത്തിലും എല്ലാം അവര്‍ക്ക് ചോര പൊടിഞ്ഞിരുന്നു, ഒരു സ്ത്രീ പറയാന്‍ പാടില്ലാത്ത രതി ഉള്‍പ്പെടെയുള്ള അവളുടെ സത്യങ്ങള്‍ ഉറക്കെ പറയുമ്പോള്‍ നമ്മുടെ സമൂഹം ഏര്‍പ്പെടുത്തിയ ഒരു സദാചാര ശിക്ഷണം എന്ന് തന്നെ അതിനെ വിളിക്കണം. എന്നാല്‍ ഇപ്പോള്‍ മഞ്ജു ആമിയെ പേറുമ്പോള്‍ സമൂഹത്തിനു വേണ്ടത് ഒന്നുകൂടി ആവര്‍ത്തിച്ച് കല്ലെറിയാനുള്ള ഒരു സ്ത്രീ എന്നത് മാത്രമാണ്.

ആമിയെ പോലെ ജീവിക്കാന്‍, ആമിയെ പോലെ എഴുതാന്‍ അവര്‍ക്ക് മാത്രമേ ആകൂ എന്ന് തിരിച്ചറിഞ്ഞിട്ടും , ഭരതനോ പദ്മരാജനോ ചെയ്യേണ്ടിയിരുന്ന ഒരു സിനിമ ചെയ്തത് കമല്‍ എന്ന സംവിധായകന്റെ അടക്കാനാകാത്ത ഭ്രമം മൂലം തന്നെയാകാം. അതില്‍ മലയാളീകരിക്കപ്പെട്ട മുഖമുള്ള , അഭിനയ ഗുണമുള്ള ഒരു നായികയെ തന്നെ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. അവിടെയാണ് മഞ്ജുവിന്റെ മികവിനെ കമല്‍ കണ്ടെത്തിയതും ആമിയുടെ സ്ഥാനത്തേയ്ക്ക് കമല്‍ മഞ്ജുവിനെ കൊണ്ടിരുത്തിയതും. 

ഒരിക്കലും ആരു വിചാരിച്ചാലും ആമി എന്ന ജീവിച്ചിരുന്ന പ്രതിഭയ്ക്ക് മഞ്ജുവിന്റെ എന്നല്ല ലോകത്താരുടെയും മുഖം ഇണങ്ങില്ല. അക്കാര്യത്തില്‍ നല്ല വ്യക്തത ഉണ്ടായിരുന്നിട്ടും മഞ്ജു എന്ന വ്യക്ത്തി വന്നിട്ടുണ്ടെങ്കില്‍ അതില്‍ മഞ്ജു പ്രതിഫലിപ്പിക്കേണ്ടത് ആമിയുടെ മുഖമല്ല, മറിച്ചു അവര്‍ ജീവിച്ചു അനുഭവിപ്പിച്ച നിമിഷങ്ങള്‍ മാത്രമാണെന്ന ബോധ്യം കമലിന് ഉണ്ടായിരുന്നിരിക്കണം.

ഡ്രമാറ്റിക് മെലോഡ്രാമയാണ് സിനിമകള്‍. പ്രത്യേകിച്ച് കമലിനെ പോലെ ഒരു സംവിധായകന്റെ ചിത്രങ്ങളില്‍ അത്തരം മെലോഡ്രാമകള്‍ നന്നായി പ്രതീക്ഷിക്കാമെന്നിരിക്കെ, അതില്‍ യാഥാര്‍ഥ്യവുമായി ഇഴ ചേര്‍ന്ന് പോകുന്ന അമിത പ്രതീക്ഷകള്‍ പ്രേക്ഷകര്‍ വയ്ക്കുന്നത് മാധവിക്കുട്ടി എന്ന പ്രതിഭയോടുള്ള അമിതമായ വിഗ്രഹ ആരാധന കാരണം തന്നെയാണ്. ജീവിച്ചിരിക്കുമ്പോള്‍ മുറിവേപ്പിച്ച ഒരാളെ വീണ്ടും കുത്തി മുറിവേല്‍പ്പിക്കാന്‍ കമലും ഇപ്പോള്‍ കുറ്റങ്ങള്‍ കണ്ടെത്തുന്ന ഓരോരുത്തരും ശ്രമിക്കുന്നതായി മാത്രമേ തോന്നുന്നുള്ളൂ. 

പല പ്രതിഭകളെയും മലയാള സിനിമ അഭ്രപാളിയ്ക്കുള്ളില്‍ ആക്കിയിട്ടുണ്ട്. ജെ സി ദാനിയേലിന്റെ ജീവിതം കഥയാക്കി അതില്‍ പൃഥ്വിരാജിന്റെ അഭിനയിപ്പിച്ചതും ഇതേ കമല്‍ തന്നെയാണ്. അവിടെ ഒരിക്കലും പ്രേക്ഷകര്‍ പൃഥ്വിരാജിനെയല്ല പകരം ജെ സിയെ തന്നെയാണ് കണ്ടതും. എന്നിരുന്നാലും ആമി വാര്‍ത്തയാകുമ്പോള്‍ അതിനു കാരണം ആമിയുടെ ജനപ്രിയത തന്നെ.

മഞ്ജു എന്ന നടി അഭിനയ സാദ്ധ്യതകള്‍ ഒരുപാടുള്ള ഒരു വ്യക്തി തന്നെയാണ്. നിരവധി കഥാപാത്രങ്ങളില്‍ സ്വയം നിറഞ്ഞു നിന്ന് പ്രതിഭ തെളിയിച്ച സ്ത്രീയുമാണ്. മലയാളത്തില്‍ അത്തരം നായിക ഇടങ്ങള്‍ കുറഞ്ഞിരിക്കുമ്പോള്‍ തന്റെ മുന്നിലുള്ള അത്തരം ഏറ്റവും മികച്ചതെന്ന് തോന്നുന്ന ഒരു വ്യക്തിയെ മാത്രമേ തിരഞ്ഞെടുക്കാന്‍ കമലിനെ പോലെ ഒരു അനുഭവ പാരമ്പര്യമുള്ള സംവിധായകന് ആകു. 

മലയാള സിനിമയില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കാന്‍ അത്രത്തോളം ശേഷിയുള്ള നായികമാരില്‍ മുന്നില്‍ നില്‍ക്കുന്ന മഞ്ജുവിന് നറുക്കു വീഴുക അപ്പോള്‍ സ്വാഭാവികം. അവിടെ ഒരിക്കലും മാധവിക്കുട്ടി എന്ന ജീവിച്ചിരുന്ന പ്രതിഭയുടെ ഉടലല്ല, അവര്‍ പ്രതിഫലിപ്പിച്ച ജീവിതമാണ് കമലിനെ ഭ്രമിപ്പിച്ചത്. പക്ഷേ കമല്‍ ഇവിടെ മറന്നു പോയ വലിയൊരു സത്യമുണ്ട്, മാധവിക്കുട്ടി എന്നത് അക്ഷരങ്ങള്‍ മാത്രമല്ല ഉടലും ആയിരുന്നു എന്ന സത്യം.

എഴുത്തുകള്‍ക്കൊപ്പം സ്വയം ജ്വലിച്ചു നില്‍ക്കാനും ശ്രദ്ധിച്ചിരുന്നു എപ്പോഴും ആമി എന്ന മാധവിക്കുട്ടി. ഒരുപക്ഷേ അവരുടെ എഴുത്തുകള്‍ ഇഷ്ടമില്ലാത്തവര്‍ പോലും മാധവിക്കുട്ടിയെ നോക്കി ഭ്രമിച്ചു പോയിരുന്നത് അവരുടെ മാസ്മരിക സൗന്ദര്യം കണ്ടിട്ടും കൂടിയായിരുന്നു. കടല്‍ പോലെ ആഴമുള്ള കണ്ണുകളും ഭ്രമിപ്പിക്കുന്ന ചിരിയും, തിളങ്ങുന്ന കല്ലുകളുള്ള മൂക്കുത്തിയും അഴകൊത്ത ഉടലും ആമിയെ സുന്ദരിയാക്കി. എത്രമാത്രം അല്ല എന്ന് പറഞ്ഞാലും സത്യം അതുതന്നെയാണ്, ആ സത്യം അങ്ങനെ തന്നെ നിലനില്‍ക്കുന്നത് കൊണ്ട് തന്നെയാണ് മഞ്ജുവിന്റെ ഇത്തരം ഉടല്‍ ഇല്ലായ്മകളില്‍ ആമിയെ മലയാളി 'മിസ്' ചെയ്യുന്നതും.

ചില പ്രതിഭകള്‍ അങ്ങനെയാണ് , കാലത്തിനു ചൂണ്ടി കാണിക്കാന്‍ ഒന്നേ ഉണ്ടാകൂ... അവരെ പ്രതിഫലിപ്പിക്കുക എന്നത് ഒട്ടുമേ എളുപ്പമല്ല. അത് മനസ്സിലാക്കി വച്ചിരുന്നിട്ടും ഒരു സിനിമയില്‍ അമിതമായ പ്രതീക്ഷകള്‍ മലയാളികള്‍ കണ്ടത് അതിശയിപ്പിച്ചേക്കാം. മാധവിക്കുട്ടി നേരിട്ട് വന്നു അവരുടെ ഭാഗം അഭിനയിച്ചു പോകുന്നത് നടക്കില്ലാത്തതു കൊണ്ടും സിനിമയില്‍ രൂപം മാത്രമല്ല അഭിനയ ഗുണവും താര മൂല്യവും പ്രധാനം ആയതിനാലും മഞ്ജു ആമിയ്ക്ക് പറ്റിയ ഒരു പകരക്കാരി തന്നെ. 

ട്രെയിലര്‍ കണ്ടു കൊണ്ട് ഒരിക്കലും സിനിമയെ വിലയിരുത്താന്‍ ആകില്ല എന്നിരിക്കെ, സിനിമയ്ക്കായി കാത്തിരിക്കുക തന്നെ വേണ്ടി വരും. മാധവിക്കുട്ടിയെ കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും അറിയാത്തവരല്ല മലയാളികള്‍. അതുകൊണ്ടു തന്നെ മഞ്ജുവിന്റെ ആമിയായി പരിണമിയ്ക്കലിന്റെ അപ്പുറം കമലിന്റെ സിനിമയിലെ ആമി, എഴുത്തുകാരിയുടെ ജീവിതത്തോട് നീതി ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനം. 

അതുകൊണ്ടു തന്നെ സിനിമ വരുന്നതുവരെ കാത്തിരിക്കുക തന്നെ വേണം. നോക്കേണ്ടത് മഞ്ജുവിനപ്പുറം അവര്‍ നിലയുറപ്പിച്ചിരിക്കുന്ന ആമിയിലേയ്ക്കും ആകണം.
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വീരചക്രം (ആക്ഷേപ ഹാസ്യം-കവിത : ജോസഫ് നമ്പിമഠം)
ഞാന്‍ പെറ്റ മകന്‍ (കവിത: വിനയ് വിജയന്‍)
ചെകുത്താന്റെ സ്വന്തം നാട് (കവിത: ജയന്‍ വര്‍ഗീസ്)
യാത്രാമൊഴി (രേഖാ ഷാജി)
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 33: സാംസി കൊടുമണ്‍)
ഒരു മഴ തോര്‍ന്ന നേരത്ത് (ജോജു വൈലത്തൂര്‍)
ഒരു സൈനികന് (കവിത: രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)
ചുവന്ന ഡയറി പറഞ്ഞ കഥ (ജയചിത്ര)
ധീരാത്മാക്കള്‍( കവിത: രാജന്‍ കിണറ്റിങ്കര)
പ്രണയിനികളുടെ വിരഹദുഖം (ഡോ. ഇ.എം. പൂമൊട്ടില്‍)
തളരാത്ത കാവലാള്‍ (ജയശ്രീ രാജേഷ്)
ഇല്ല (കവിത : ജിഷ രാജു)
It's all gone far, but still... (poem- Retnakumari)
പ്രണയമേ, പ്രണതി (ഒരു വാലന്റയിന്‍ കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)
പ്രണയം(കവിത: ജെയിംസ് കുരീക്കാട്ടില്‍)
പ്രണയലേഖനം എങ്ങനെ എഴുതണം (ലൈലാ അലക്‌സ്)
സ്‌നേഹബലി (ജോസ് ചെരിപുറം)
ഒളിത്താവളം (ബിന്ദു ടിജി)
പ്രണയ ദേവാലയങ്ങള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
സ്വപ്‌നസഞ്ചാരങ്ങള്‍ (കവിത: രമ പ്രസന്ന പിഷാരടി)
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM