Image

‘ഓം’: രമ നായരും വിനോദ് ബാഹുലേയനും വീണ്ടും സാരഥികള്‍

Published on 02 February, 2018
‘ഓം’: രമ നായരും വിനോദ് ബാഹുലേയനും വീണ്ടും സാരഥികള്‍
ലൊസാഞ്ചല്‍സ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) പ്രസിഡന്റായി രമ നായരും സെക്രട്ടറിയായി വിനോദ് ബാഹുലേയനും തുടരും. ഇക്കഴിഞ്ഞ ശനിയാഴ്ച ലൊസാഞ്ചല്‍സിലെ ലൈക്ക് വുഡ് ഹൂവര്‍ മിഡില്‍ സ്കൂളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനും കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിനും വരവുചിലവ് കണക്കുകള്‍ക്കും അംഗീകാരം നല്‍കി.

ഭരണ സമിതിയിലേയ്ക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സുനില്‍ രവീന്ദ്രന്‍, ശ്രീദേവി വാര്യര്‍, അജീഷ് നമ്പ്യാര്‍, സഞ്ജയ് കൃഷ്ണ എന്നിവരെ രമ നായര്‍ സദസിനു പരിചയപ്പെടുത്തി. ഭരണ സമിതിയില്‍ നിന്നു സ്ഥാനമൊഴിയുന്ന സഞ്ജയ് ഇളയാട്ട്, ശബരിഗിരി വാസന്‍ എന്നിവരുടെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ അവര്‍, എഡ്യൂക്കേറ്റ് എ കിഡിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ സഞ്ജയ് ഇയാട്ടും, ഖജാന്‍ജി എന്ന നിലയില്‍ ശബരിഗിരി വാസനും നല്‍കിയ സഹായ സഹകരങ്ങള്‍ അനുസ്മരിച്ചു. സംഘടനയുടെ സ്വപ്നമായിരുന്നു സാസ്കാരിക കേന്ദ്രം യാഥാര്‍ഥ്യമാക്കിയതിനുവേണ്ടി പരിശ്രമിച്ച രവി വെള്ളത്തേരി, പത്മനാഭ അയ്യര്‍ എന്നിവരോടുള്ള കടപ്പാടും അനുസ്മരിക്കപ്പെട്ടു.

നാടന്‍ വിഭവങ്ങളുടെ സ്വാദുമായെത്തുന്ന 'തട്ടുകട' മാര്‍ച്ചു മൂന്നിനും മലയാളത്തിന്റെ വാനമ്പാടി ചിത്രയും ശരത്തും സംഘവും അവതരിപ്പിക്കുന്ന മെഗാ ഗാനമേള 'ചിത്ര ശലഭങ്ങള്‍' ഏപ്രില്‍ 21നും സ്വാതി തിരുനാള്‍ സംഗീതോത്സവവും രവി വര്‍മ്മ മെമ്മോറിയല്‍ ചിത്രകലാ മത്സരവും ഏപ്രില്‍ ഇരുപത്തിയെട്ടിനും, ഓണം ശ്രീ നാരായണഗുരു ജയന്തി ആഘോഷം സെപ്റ്റംബര്‍ എട്ടിനും 'എഡ്യൂക്കേറ്റ് എ കിഡ്' വാര്‍ഷിക ഫണ്ട് റൈസിംഗ് നവംബര്‍ 3നു നടത്തുമെന്ന് അറിയിച്ച രമ നായര്‍ കര്‍ക്കിടക വാവു ബലി, വിദ്യാരംഭം, ശബരിമല തീര്‍ത്ഥ യാത്ര എന്നിവ അതാതു ദിവസങ്ങളില്‍ തന്നെ നടത്തുമെന്നും എല്ലാ മലയാളികളും ഈ ദിവസങ്ങള്‍ ഓര്‍ത്തുവെച്ചു പരിപാടികളില്‍ പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് നടന്ന ‘ഫാമിലി ഡേ’ സംഘടനയുടെ മുന്‍ പ്രസിഡന്റുമാരായ ശ്രീകുമാറും ബാലന്‍ പണിക്കരും ചേര്‍ന്നു നിലവിളക്കു തെളിയിച്ചു ഉദ്ഘാടനം ചെയ്തു. സ്കിറ്റ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്തം, ഗാനമേള എന്നിവ പരിപാടികള്‍ക്ക് നിറം പകര്‍ന്നു. ഓമിന്റെ ആഭിമുഖ്യത്തില്‍ ബെല്‍ ഫഌര്‍ സാംസ്കാരിക കേന്ദ്രത്തില്‍ നടത്തുന്ന മലയാളം ക്ലാസിലെ വിദ്യാര്‍ത്ഥികളും അധ്യാപകന്‍ സുനിലും ചേര്‍ന്നവതരിപ്പിച്ച പരിപാടിയും ശ്രദ്ധിക്കപ്പെട്ടു. സംഘടനയുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും പരിപാടികളില്‍ പങ്കെടുത്തവര്‍ക്കും സെക്രട്ടറി വിനോദ് ബാഹുലേയന്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സാന്‍ഡി പ്രസാദ്
‘ഓം’: രമ നായരും വിനോദ് ബാഹുലേയനും വീണ്ടും സാരഥികള്‍‘ഓം’: രമ നായരും വിനോദ് ബാഹുലേയനും വീണ്ടും സാരഥികള്‍‘ഓം’: രമ നായരും വിനോദ് ബാഹുലേയനും വീണ്ടും സാരഥികള്‍‘ഓം’: രമ നായരും വിനോദ് ബാഹുലേയനും വീണ്ടും സാരഥികള്‍‘ഓം’: രമ നായരും വിനോദ് ബാഹുലേയനും വീണ്ടും സാരഥികള്‍‘ഓം’: രമ നായരും വിനോദ് ബാഹുലേയനും വീണ്ടും സാരഥികള്‍‘ഓം’: രമ നായരും വിനോദ് ബാഹുലേയനും വീണ്ടും സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക