Image

ശാന്തിഗ്രാം ആയുര്‍വേദയുടെ പത്താം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായി

വിനീത നായര്‍ Published on 02 February, 2018
ശാന്തിഗ്രാം ആയുര്‍വേദയുടെ പത്താം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായി
ന്യൂജേഴ്‌സി: അമേരിക്കയില്‍ ആയുര്‍വേദപഞ്ചകര്‍മ ചികിത്സാ സമ്പ്രദായങ്ങള്‍ പ്രചാരത്തിലെത്തിച്ചുകൊണ്ടു ശക്തമായി മുന്നേറുന്ന ശാന്തിഗ്രാം കേരള ആയുര്‍വേദിക് കമ്പനി പ്രൗഢഗംഭീരമായ ചടങ്ങില്‍ പത്താം വാര്‍ഷികം ആഘോഷിച്ചു.

ജനുവരി 20ന് ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടികളില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ മേഖലകളിലെ പ്രമുഖര്‍, ചേംബര്‍ ഓഫ് കോമേഴ്‌സ് അംഗങ്ങള്‍, ശാന്തിഗ്രാം കമ്പനി ഉപഭോക്താക്കള്‍, ഓഹരി ഉടമകള്‍, അഭ്യുദയകാംഷികള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു.

ന്യൂജേഴ്‌സി സെനറ്റര്‍ വിന്‍ ഗോപാല്‍, ന്യൂജേഴ്‌സി സ്‌റ്റേറ്റ് യൂട്ടിലിറ്റി കമ്മിഷണര്‍ ഉപേന്ദ്ര ചിവുക്കുള, യു എസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പീറ്റര്‍ ജേക്കബ്, ടീവി ഏഷ്യ ചെയര്‍മാന്‍ പദ്മശ്രീ എച്. ആര്‍ ഷാ, പരീഖ് വേള്‍ഡ് വൈഡ് മീഡിയ ചെയര്‍മാന്‍ പദ്മശ്രീ ഡോ.സുധീര്‍ പരീഖ്, പ്രമുഖ ഡോക്ടര്‍മാരും, എഡിസണ്‍ ഹോട്ടല്‍ ഉടമകളുമായ ഡോ. സുധാന്‍ഷു പ്രസാദ്, ഡോ. ബിനോദ് സിന്‍ഹ, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടിംഗ് സ്‌പെഷ്യലിസ്റ്റും എ ബി സി മെഡിക്കല്‍ കോഡിങ് സൊല്യൂഷന്‍സ് പ്രസിഡന്റുമായ മെലിന്ന ഗിയന്നിനി, ഇന്ത്യ എബ്രോഡ് സി ഒ ഒ രാജീവ് ഭാംബ്രി, ഇന്ത്യന്‍ പനോരമ എഡിറ്റര്‍ ഇന്ദ്രജിത് സലൂജ, ചിന്മയ മിഷന്‍ ആചാര്യന്‍ സ്വാമി സിദ്ധാനന്ദ, ബോളിവുഡ് നടന്‍ ദീപക് പരാശര്‍ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ ശാന്തിഗ്രാം സ്ഥാപകരായ ഡോ. ഗോപിനാഥന്‍ നായരും, ഡോ. അംബിക നായരും നിലവിളക്കു കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.

ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ശാന്തിഗ്രാം കടന്നു വന്ന വഴികളെക്കുറിച്ചു ഡോ. ഗോപിനാഥന്‍ നായര്‍സംസാരിച്ചു. "ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം എന്ന ദൃഢനിശ്ചയവുമായി 2007 നവംബറില്‍ അമേരിക്കയിയില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് ന്യൂജേഴ്‌സി, ന്യൂയോര്‍ക്, ടെക്‌സസ്, ഇലിനോയി, വിസ്‌കോണ്‍സിന്‍ എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നതില്‍ അങ്ങേയറ്റം അഭിമാനമുണ്ട്. അര്‍പ്പണമനോഭാവമുള്ള സ്റ്റാഫ് അംഗങ്ങളും കേരളത്തിലെ പരമ്പരാഗതമായ ആയുര്‍വേദ ചികിസ്ത രീതികളില്‍ ഉപഭോക്താക്കള്‍ക്കു കൈവന്ന വിശ്വാസവുമാണ് ഈ വിജയത്തിന് പിന്നില്‍. നൂറുകണക്കിന് രോഗികള്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചികിത്സ കൊണ്ട് സുഖകരമായ ജീവിതം നയിക്കുന്നു. ഇന്‍ഷുറന്‍സ് പരിമിതികള്‍ മൂലം കൂടുതല്‍ പേര്‍ക്ക് ഈയവസരം ലഭിക്കാതെ പോകുന്നതില്‍ ഖേദമുണ്ട്, എങ്കിലും ഇക്കാര്യത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്, ഇന്‍ഷുറന്‍സ് കവറേജ് രോഗികള്‍ക്ക് ലഭ്യമാക്കാനുള്ള ഞങ്ങളുടെ പ്രയത്‌നത്തില്‍ പുരോഗതിയുണ്ട്."

ന്യൂജേഴ്‌സി സെനറ്റിന്റെയും അസ്സംബ്ലിയുടെയും പുരസ്ക്കാരം സെനറ്റര്‍ വിന്‍ ഗോപാല്‍ ശാന്തിഗ്രാം പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോ. ഗോപിനാഥന്‍ നായര്‍, വൈസ് പ്രസിഡന്റും ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. അംബിക നായര്‍ എന്നിവര്‍ക്ക് സമ്മാനിച്ചു. കമ്പനിയുടെ വിജയകരമായ പ്രവര്‍ത്തനങ്ങളെ വിന്‍ ഗോപാല്‍ അഭിനന്ദിച്ചു.

ശാന്തിഗ്രാമിന്റെ ആരംഭകാലം മുതല്‍ തങ്ങളുടെ വിജയത്തിനു വേണ്ടി സഹായിച്ച അറ്റോര്‍ണി ആനന്ദ് അഹൂജ, വിനയ് മഹാജന്‍, അലക്‌സ് കോശി വിളനിലം, അനിയന്‍ ജോര്‍ജ്, ഷീല ശ്രീകുമാര്‍, അറ്റോര്‍ണി തോമസ് വിനു അലന്‍, അറ്റോര്‍ണി റാം ചീരത്, സിപിഎ പി.കെ രാമചന്ദ്രന്‍, ഗുല്‍ഷന്‍ ചാബ്ര, ഡോ. പ്രേം കുമാര്‍, ഡോ. സുധാന്‍ഷു പ്രസാദ്, കമ്മിഷണര്‍ ഉപേന്ദ്ര ചിവുക്കുള, ദിവംഗതരായ അശോക് ദിവാകറിന്റെയും ഡോ. ഷാക്കിര്‍ മുഖിയുടെയും പ്രതിനിധികള്‍ എന്നിവരെ ഡോ. ഗോപിനാഥന്‍ നായരും, ഡോ. അംബിക നായരും പൊന്നാട അണിയിച്ചു. റീജ ബീഗം, ഷീന മോഹന്‍, ജൂലി ജോയ്, നിഷാദ് ബാലന്‍, മീനു കെ മണി, പ്രദീപ് പിള്ള എന്നീ സ്റ്റാഫ് അംഗങ്ങളെയും കണ്‍സള്‍ട്ടിംഗ് സ്‌പെഷ്യലിസ്റ്റ് മെലിന്ന ഗിയന്നിനിയെയും ആദരിച്ചു.

ആയുര്‍വേദത്തെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ നിരവധി ലേഖനങ്ങള്‍ അടങ്ങിയ സുവനീര്‍ പ്രകാശനം ചെയ്തു.

ശാന്തിഗ്രാമിന്റെ പുതിയ പദ്ധതികളെക്കുറിച്ചു ഡോ. ഗോപിനാഥന്‍ നായര്‍ വിശദീകരിച്ചു. ആയുര്‍വേദ ട്രെയിനിങ് സ്കൂളിന് ന്യൂജേഴ്‌സി സ്‌റ്റേറ്റിന്റെ അനുമതി കിട്ടിക്കഴിഞ്ഞു. ഗുണമേന്മയുള്ള ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ ശാന്തിഗ്രാം ഹെര്‍ബല്‍സ് എന്ന ബ്രാന്‍ഡില്‍ അമേരിക്കന്‍ വിപണിയില്‍ എത്തിക്കും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികളുടെ ചികിത്സക്കും, ശാരീരികവും മാനസികവുമായ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കും സഹായമെത്തിക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് "ശാന്തിഗ്രാം ഫൗണ്ടേഷന്‍" എന്ന ജീവകാരുണ്യ പദ്ധതിയുടെ ഉത്ഘാടനം നടന്നു. ഫൗണ്ടേഷന്റെ ഉദ്ദ്‌ദേശ ലക്ഷ്യങ്ങളെക്കുറിച്ചു കണ്‍സള്‍ട്ടിംഗ് സ്‌പെഷ്യലിസ്റ്റ് മെലിന്ന ഗിയന്നിനി വിശദീകരിച്ചപ്പോള്‍ സദസ്സില്‍ നിന്നും ഒട്ടേറെപ്പേര്‍ അതിനു പിന്തുണയുമായെത്തി.

ആയുര്‍വേദം നിര്‍ദേശിക്കുന്ന ആഹാരക്രമങ്ങളും ജീവിതചര്യകളും ഡോ. ദാക്ഷായണി വിശദീകരിച്ചു. അലോപ്പതി ഡോക്ടറും ശാന്തിഗ്രാം വൈസ് പ്രസിഡന്റുമായ ഡോ. അനുരാഗ് നായര്‍, കാര്‍ഡിയോളോജിസ്‌റ് ഡോ. നിഷ പിള്ള എന്നിവര്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ആയുര്‍വേദ ചികിസ്തയുടെ മേന്മയെപ്പറ്റി പ്രസംഗിച്ചു.

പ്രശസ്ത ഗായിക അനിത കൃഷ്ണയും സംഘവും അവതരിപ്പിച്ച ഗാനമേള ഹൃദ്യമായി. ശാന്തിഗ്രാം വൈസ് പ്രസിഡന്റ് ബിനു നായര്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. റെനസെന്റ് മീഡിയ പ്രസിഡന്റ് തന്‍വി പ്രണിത ചന്ദ്ര, എയ്ട് കെ റേഡിയോയുടെ കുല്‍രാജ് ആനന്ദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ടീവി ഏഷ്യ ആങ്കര്‍ സഞ്ജീവ് പണ്ട്യ, മിസിസ് ഭാരത് യു എസ് എ 2017 ആഞ്ചല്‍ പഹ്വ എന്നിവര്‍ ആയിരുന്നു അവതാരകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.santhigramusa.com
ശാന്തിഗ്രാം ആയുര്‍വേദയുടെ പത്താം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായിശാന്തിഗ്രാം ആയുര്‍വേദയുടെ പത്താം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായിശാന്തിഗ്രാം ആയുര്‍വേദയുടെ പത്താം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായിശാന്തിഗ്രാം ആയുര്‍വേദയുടെ പത്താം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായിശാന്തിഗ്രാം ആയുര്‍വേദയുടെ പത്താം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായിശാന്തിഗ്രാം ആയുര്‍വേദയുടെ പത്താം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായിശാന്തിഗ്രാം ആയുര്‍വേദയുടെ പത്താം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക