Image

ഏ.ജി. അമേരിക്കന്‍ കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ തുടങ്ങി

മോന്‍സി, ന്യൂയോര്‍ക്ക് Published on 02 February, 2018
ഏ.ജി. അമേരിക്കന്‍ കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ തുടങ്ങി
ന്യൂയോര്‍ക്ക്: അസംബ്ലീസ് ഓഫ് ഗോഡ് വിശ്വാസ സമൂഹത്തിന്റെ കുടുംബസംഗമമായ AGIFNA 2018 രജിസ്‌ട്രേഷന്‍ കിക്കോഫ് മീറ്റിംഗ് ജനുവരി മാസം 27ാം തീയതി ശനിയാഴ്ച ശാലേം അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചില്‍ വെച്ച് നടക്കുകയുണ്ടായി. കണ്‍വീനര്‍ റവ. മാനുവല്‍ ജോണ്‍സന്റെ അദ്ധ്യക്ഷതയില്‍ ക്രമീകരിക്കപ്പെട്ട സമ്മേളനത്തില്‍ നാഷണല്‍ സെക്രട്ടറി ബിനു മാത്യു, ട്രഷറര്‍ ജോണ്‍ ലൂക്കോസ്, എന്നിവര്‍ കോണ്‍ഫ്രന്‍സിന്റെ ക്രമീകരണങ്ങളെയും ഭൗതികമായ ആവശ്യങ്ങളെയും കുറിച്ചും, റവ. ലിന്‍സന്‍ അബ്രഹാം യുവജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും, ഫ്‌ളോറന്‍സ് ജോണ്‍സണ്‍ സഹോദരിമാരുടെ മീറ്റിംഗിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി. ലോക്കല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് തോംസണ്‍ പള്ളില്‍ഉം മാത്യു പി. ചാക്കോയും സംസാരിച്ചു.

കോണ്‍ഫ്രന്‍സിന്റെ ആദ്യ സ്‌പോണ്‍സര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ റവ. രാജന്‍ ഫിലിപ്പില്‍ നിന്നും കണ്‍വീനര്‍ ഏറ്റുവാങ്ങിക്കൊണ്ട് രജിസ്‌ട്രേഷന് ആരംഭം കുറിച്ചു. തുടര്‍ന്ന് അനേകരില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പും രജിസ്‌ട്രേഷനും സ്വീകരിച്ചു.

മനോഹരമായ ഹോളിഡേ ഇന്‍ഉം, റോച്ചസ്റ്റര്‍ കണ്‍വന്‍ഷന്‍ സെന്ററുമാണ് ജൂണ്‍ മാസം 28 മുതല്‍ ജൂലൈ മാസം 1 വരെ നടക്കുന്ന കോണ്‍ഫ്രന്‍സിന് വേദിയാകുന്നത്. അനുഗ്രഹീത വിടുതലിന്‍ ശുശ്രൂഷകള്‍ ചെയ്യുന്ന ദൈവദാസന്മാര്‍ ഈ മീറ്റിങ്ങിലേക്ക് എത്തിച്ചേരും.
കോണ്‍ഫ്രന്‍സിന്റെ അനുഗ്രഹത്തിന് എല്ലാ തിങ്കളാഴ്ചയും പ്രാര്‍ത്ഥനകള്‍ ഫോണില്‍ കൂടി നടക്കുന്നു. കൂടാതെ വിപുലമായ ഒരു ലോക്കല്‍ കമ്മിറ്റിയും നാഷണല്‍ കമ്മിറ്റിയോടൊപ്പം പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്

റവ. എം.എസ്. മത്തായിയുടെ പ്രാര്‍ത്ഥനയോടും, തോംസണ്‍ പള്ളിലിന്റെ കൃതജ്ഞതയോടും കൂടി യോഗം പര്യവസാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കോണ്‍ഫ്രന്‍സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.agifna.com
ഏ.ജി. അമേരിക്കന്‍ കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ തുടങ്ങി
ഏ.ജി. അമേരിക്കന്‍ കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക