Image

ഞങ്ങള്‍ക്കിടയില്‍ (കവിത: പി.ഹരികുമാര്‍)

പി.ഹരികുമാര്‍ Published on 03 February, 2018
ഞങ്ങള്‍ക്കിടയില്‍ (കവിത: പി.ഹരികുമാര്‍)
പുരാതന കാലമായിരുന്നു.
ആദ്യരാത്രിയില്‍ തൊടീക്കാതെ,
വീതിക്കട്ടിലിന്റെ കീഴില്‍ 
ഒളിച്ചതിന്റെ ഷോക്ക്
കവിതയെ പുണര്‍ന്ന് ആറ്റി.

2

കട്ടിലിന്റെ വീതി,
കവിതക്കും കൂടി 
തികയില്ലെന്നതാണ്
പ്രശ്‌നമെന്ന്
ഗര്‍ഭഡോക്ടര്‍ കുറിച്ചപ്പോള്‍
കവിതയ്ക്ക് 
കട്ടിലിലിടം നിഷേധിച്ചു.

നിങ്ങടെ 'നശിച്ച കവിത'യെന്ന വാക്ക്
ഒന്നാം കുട്ടിയുടെ
ഒന്നാം പിറന്നാള്‍ കേക്ക്
കട്ടിലിലരച്ചു തേച്ചപ്പോള്‍
കരണം തിണര്‍ത്തു.

പിന്നീട്,
രണ്ടാം കുട്ടിയുടെ കുട്ടിയെ
അവാര്‍ഡുകള്‍
കാട്ടുന്നത് കേട്ടു.

ഇപ്പോള്‍,
വീതിക്കട്ടിലിന്റെ
വീതി വര്‍ദ്ധിച്ച പോലെ 
ഞങ്ങള്‍ക്കിടയില്‍
കവിത 
നീണ്ടു നിവര്‍ന്ന് കിടക്കുന്നുണ്ട്.

സുഖനിദ്രയുണ്ട്
മൂവര്‍ക്കും!

Join WhatsApp News
വിദ്യാധരൻ 2018-02-03 09:11:12
ആദ്യരാത്രി ആയിരുന്നു 
പഴയൊരു കട്ടിലുമായിരുന്നു
തൂലിക മെല്ലെ പുറത്തെടുത്തു  
കവിത കുറിക്കാൻ തുടങ്ങി അയാൾ 
താളത്തിൽ താളത്തിൽ കവിത കോറി
കട്ടിലിൻ കാലുകൾ ചുവടു വച്ചു  
കട്ടിലും  ഒന്നാകെ  ഇളകിയാടി
കയറെല്ലാം വരിഞ്ഞു മുറുകി വന്നു 
വികാരമൂർച്ഛ വന്നപോലെ 
കയറെല്ലാം പൊട്ടി പറിഞ്ഞുപോയി 
പൊത്തോന്ന് കവിത നിലത്തു വീണു 
വായനക്കാർ ഞെട്ടി ഉണർന്നെണീറ്റു 
'പഴയ കട്ടിലിൽ ഇരുന്നു നിങ്ങൾ 
കവിത മേലാൽ കോറിടല്ലേ 
ഉറങ്ങട്ടെ ഞങ്ങൾ വായനക്കാർ 
ശാന്തമായി ഉറങ്ങട്ടെ പോകു നിങ്ങൾ"

Amerikkan Mollaakka 2018-02-03 14:18:37
ഹരികുമാർ സാഹിബ് ഇങ്ങടെ കവിതേടെ  പൊരുൾ
തിരിക്കാൻ  ആസ്വാദനം പുസ്തകപരിചയം വകുപ്പിൽ ഇ മലയാളി ആദരിച്ച ഡോക്ടർ നന്ദകുമാർ സാഹിബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ചെയ്യുന്ന വരെ വിദ്യാധാരൻ സാറും മറ്റുള്ളവരും
കമന്റ് എയ്തതിൽ നിന്നും പിൻ മാറാൻ ഞമ്മള്
അപേക്ഷിക്കുന്നു.
വിദ്യാധരൻ 2018-02-03 17:11:11
നേരെമറിച്ചും ആകാമല്ലോ മൊല്ലാക്ക ?  നന്ദകുമാർ സാഹിബ് പിന്മാറട്ടെ ഞങ്ങൾ സാധരണ വായനക്കാർ കമന്റ് എഴുതട്ടെ. ഓരോ അവന്മാർ ഓരോത്തരെ കൊണ്ട് ആപ്പിലാക്കുന്നത്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക