Image

അജോയ്‌ വര്‍മ്മയുടെ മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

Published on 04 February, 2018
അജോയ്‌ വര്‍മ്മയുടെ മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌
കൊച്ചി: അജോയ്‌ വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌ വിട്ടു. ചിത്രത്തിന്റെ പേരും മോഹന്‍ലാലിന്റെ ലുക്കും പുറത്ത്‌ വിട്ടിരുന്നെങ്കിലും ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌ വിട്ടിരുന്നില്ല. തന്റെ ഫേസ്‌ബുക്ക്‌ വഴിയാണ്‌ താരം പോസ്റ്റര്‍ പുറത്ത്‌ വിട്ടത്‌.

ഒടിയനിലെ മേക്ക്‌ ഓവറിനുശേഷം വീണ്ടും ഞെട്ടിക്കുന്ന ലുക്കുമായി മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
നവാഗതനായ സാജു തോമസിന്റെ തിരക്കഥയില്‍ അജോയ്‌ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ മുംബൈയില്‍ പുരോഗമിക്കുകയാണ്‌.

മോഹന്‍ലാല്‍ പ്രധാന റോളിലെത്തുന്ന ചിത്രത്തില്‍ ലാലേട്ടന്റെ വ്യത്യസ്‌തമായ ലുക്ക സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വ്യത്യസ്‌ത ഗെറ്റപ്പില്‍ മോഹന്‍ലാലെത്തുന്ന ചിത്രത്തിന്റെ മേക്കപ്പ്‌ സറ്റൈലിസ്റ്റ്‌ സെറീന ടെക്‌സീറയാണ്‌. ത്രീ ഇഡിയറ്റ്‌സ്‌, രംഗ ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിലെ മേക്കപ്പ്‌ സ്‌റ്റൈലിസ്റ്റ്‌ ആയിരുന്നു സെറീന.

വീണ്ടും ചെറുപ്പമായ ലാലേട്ടന്റെ പുതിയ മാസ്‌ ലുക്ക്‌ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്‌ മുംബൈ,പൂന,സത്താറ,മംഗോളിയ, തായ്‌ലന്‍ഡ്‌, എന്നിവിടങ്ങളിലാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക