Image

ശോശാമ്മ ജോര്‍ജ് നിര്യാതയായി

ഷാജി രാമപുരം Published on 04 February, 2018
ശോശാമ്മ ജോര്‍ജ് നിര്യാതയായി
ഡാലസ്: പുനലൂര്‍ തട്ടാമണ്ണില്‍ പരേതനായ ടി.ജെ. ജോര്‍ജിന്റെ സഹധര്‍മ്മിണി ശോശാമ്മ ജോര്‍ജ് (83) മൈസൂരില്‍ നിര്യാതയായി. സംസ്‌കാരം ഫെബ്രുവരി 5-ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മൈസൂര്‍ മാര്‍ത്തോമാ ഇടവക സെമിത്തേരിയില്‍.

കുണ്ടറ പ്ലാവില വടക്കതില്‍ കുടുംബാംഗമായ പരേത ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവകാംഗവും, നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന മാര്‍ത്തോമാ ഫാമിലി കോണ്‍ഫറന്‍സ് 2018-ന്റെ അക്കൗണ്ടന്റുമായ എബി ജോര്‍ജിന്റെ മാതാവാണ്.

ജോണ്‍സണ്‍ ജോര്‍ജ് (അഡ്മിനിസ്ട്രേഷന്‍ മാനേജര്‍, ചാപ്ലയിന്‍സി ഓഫ് ദുബായ് ആന്‍ഡ് ഷാര്‍ജ), തോമസ് ജോര്‍ജ് (സിവില്‍ കോണ്‍ട്രാക്ടര്‍, മൈസൂര്‍) എന്നിവര്‍ മറ്റുമക്കളും, വത്സല, ജയ, ഷീബ എന്നിവര്‍ മരുമക്കളുമാണ്.

മാര്‍ത്തോമാ സഭയുടെ സൗത്ത് വെസ്റ്റ് റീജണല്‍ ആക്ടിവിറ്റി കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ബിഷപ്പ് ഡോ. ഐസക് മാര്‍ പീലക്സിനോസ് അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം 91- 9448 293689. 
ശോശാമ്മ ജോര്‍ജ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക