Image

യൂത്ത് ഇന്ത്യ കുവൈത്ത് അനുസ്മരണം

Published on 04 February, 2018
യൂത്ത് ഇന്ത്യ കുവൈത്ത് അനുസ്മരണം
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് ഇ.സി. സൈമണ്‍ മാസ്റ്ററുടെയും അബ്ദുസലാം സുല്ലമിയുടെയും അനുസ്മരണ സംഗമം സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടിന് (വെള്ളി) വൈകുന്നേരം 5.30 മുതല്‍ ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍. 

യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെഐജി പ്രസിഡന്റുമായ സക്കീര്‍ ഹുസൈന്‍ തുവൂര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന സംഗമത്തില്‍ കെഐജി വൈസ് പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. അബ്ദുസലാം സുല്ലമിയുടെ ശിഷ്യനും കുവൈത്തിലെ മത സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ അബ്ദുള്‍റഹ്മാന്‍ തങ്ങള്‍, കാര കാതിയാളം മഹല്ല് കുവൈത്ത് ചാപ്റ്റര്‍ രക്ഷാധികാരി സിദ്ധീക്ക് ഹസന്‍, യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹനാസ് മുസ്തഫ എന്നിവര്‍ സംസാരിക്കും. 

വിവരങ്ങള്‍ക്ക്: 55286449. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക