Image

കേരള ബജറ്റിനെ സംസ്‌കൃതി ഖത്തര്‍ സ്വാഗതം ചെയ്തു

Published on 04 February, 2018
കേരള ബജറ്റിനെ സംസ്‌കൃതി ഖത്തര്‍ സ്വാഗതം ചെയ്തു

ദോഹ: കേരള നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ പ്രവാസികള്‍ക്ക് മുന്തിയ പരിഗണ ലഭിച്ചതായി സംസ്‌കൃതി ഖത്തര്‍ അഭിപ്രായപ്പെട്ടു. കേരള ചരിത്രത്തില്‍ ആദ്യമായി പ്രവാസികളുടെ ക്ഷേമത്തിന് 80 കോടി രൂപ പ്രഖ്യാപിച്ചു. കഐസ്എഫ്ഇ യുടെ എന്‍ആര്‍ഐ ചിട്ടികള്‍ ഏപ്രില്‍ മാസത്തില്‍ ആരഭിക്കാന്‍ തീരുമാനമെടുക്കുകയും ലോക കേരള സഭക്ക് 19 കോടി വകയിരുത്തുകയും ചെയ്തു. പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് കേരള വികസന നിധി, എന്‍ആര്‍ഐ നിക്ഷേപത്തിന് ഏക ജാലക സംവിധാനം, ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള പ്രവാസികള്‍ക്ക് ഒറ്റത്തവണ സഹായം നല്‍കുന്നതിനു സാന്ത്വനം സ്‌കീം, മൃതദേഹം കൊണ്ടുവരല്‍, എയര്‍ ആംബുലന്‍സ്, ജയില്‍ മോചിതര്‍ക്കുള്ള സഹായം തുടങ്ങിയവയ്ക്ക് 16 കോടിയും വകയിരുത്തി. 

കേരളത്തിലെല്ലാവര്‍ക്കും വീട്, കഐസ്ആര്‍ടിസിയെ കൈ പിടിച്ചുയര്‍ത്താന്‍ ദീര്‍ഘകാല പദ്ധതി, സ്‌കുളുകളുടെ വികസനത്തിന് 33 കോടി, തീരമേഖലയ്ക്ക് 2000 കോടി രൂപ, കുടംബശ്രീക്ക് 200 കോടി, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 2859 കോടി, സ്ത്രീകളുടെ ക്ഷേമത്തിന് 1267 കോടി, വിശപ്പ് രഹിതകേരളം, ആരോഗ്യ വിദ്യാഭ്യാസ രംഗം അങ്ങനെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വളര്‍ച്ചയുടെ പാത വെട്ടി തെളിക്കാന്‍ ശ്രമിക്കുന്ന കേരള ബജറ്റ് എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണെന്ന് പ്രസിഡന്റ് എ. സുനില്‍ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക