Image

അന്ധമായിരുന്ന ചലച്ചിത്ര സംഘടനകള്‍ സത്യം തിരിച്ചറിഞ്ഞതില്‍ അഭിമാനം: ഡബ്ല്യൂ.സി.സി

Published on 04 February, 2018
അന്ധമായിരുന്ന ചലച്ചിത്ര സംഘടനകള്‍ സത്യം തിരിച്ചറിഞ്ഞതില്‍ അഭിമാനം: ഡബ്ല്യൂ.സി.സി
ഫെഫ്കയുടെ നേതൃത്വത്തില്‍ മലയാള സിനിമയില്‍ രൂപീകരിക്കപ്പെട്ട പുതിയ വനിതാ സംഘടനയ്ക്ക് ആശംസകള്‍ നേര്‍ന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ചലചിത്ര സംഘടനകള്‍ സ്വയം മാറാന്‍ അവര്‍ സന്നദ്ധരായതില്‍ അഭിമാനമുണ്ടെന്നും ഇതൊരു തുടക്കമാകട്ടെ എന്നും ഡബ്ലൂ.സി.സി ആശംസിച്ചു.

ഡബ്ലൂ.സി.സിയുടെ കുറിപ്പ് വായിക്കാം

 പരമാധികാര സമിതിയില്‍ നേരിട്ട് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക്ക ഇന്നു മുതല്‍ മാറി എന്നതില്‍ ഓരോ ഡബ്ല്യു.സി.സി. അംഗത്തിനും തുല്യതയില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മനുഷ്യത്വം കാണിച്ച ഓരോ വ്യക്തിക്കും അഭിമാനിക്കാതെയും ആഹ്ലാദിക്കാതെയും വയ്യ.  അതായത് 89 വര്‍ഷവും നമ്മുടെ ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധമായിരുന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും തൊണ്ണൂറാമത്തെ വര്‍ഷം സ്വയം മാറാന്‍ അവര്‍ സന്നദ്ധരായിരിക്കുന്നു. ഈ മാറ്റത്തിന് പോയ വര്‍ഷം നാം ഉയര്‍ത്തിയ കൊടി ഒരു നിമിത്തമായതില്‍ നമുക്ക് അഭിമാനിക്കാം, ആഹ്ലാദിക്കാം. സ്ത്രീകള്‍ക്ക് സവിശേഷ പ്രശ്‌നങ്ങളുണ്ട് എന്ന് തിരിച്ചറിയാതെ ഇന്നും അന്ധതയില്‍ കഴിയുന്ന ഓരോ സംഘടനക്കും ഇതൊരു മാതൃകയായി മാറട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക