Image

മോഡേണ്‍ സില്‍ക്ക് സ്മിത, ഇന്ത്യന്‍ ആഞ്ജലീന; ഈ പാതിമലയാളിക്ക് പേരുകള്‍ നിറയെ

Published on 04 February, 2018
മോഡേണ്‍ സില്‍ക്ക് സ്മിത, ഇന്ത്യന്‍ ആഞ്ജലീന; ഈ പാതിമലയാളിക്ക് പേരുകള്‍ നിറയെ

ഓസ്‌ട്രേലിയയില്‍ ജനിച്ച് വളര്‍ന്ന പെണ്‍കുട്ടിയാണെങ്കിലും ചന്ദ്രികാ രവിക്ക് പ്രിയം ഇന്ത്യന്‍ സിനിമകളോടാണ്. അതുകൊണ്ടു തന്നെയാണ് അഭിനയത്തെ ഗൗരവമായി കാണുന്ന ഈ പെണ്‍കുട്ടി ബോളിവുഡില്‍ നിന്ന് അവസരം കിട്ടിയിട്ടും തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. അതിനൊരു കാരണമുണ്ട്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രിക പറയുന്നതിങ്ങനെ ഞാന്‍ ഒരു തമിഴ്മലയാളി പെണ്‍കുട്ടിയാണ്. എനിക്ക് ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണെങ്കില്‍ അത് മലയാളത്തിലോ തമിഴിലോ ആയിരിക്കണമെന്ന് ബോളിവുഡില്‍ അവസരം ലഭിച്ചിട്ടും പോകാതിരുന്നത്.

രാജ് ബാബു സംവിധാനം ചെയ്യുന്ന സെയ്, സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്ന ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്നിങ്ങനെ രണ്ട് ചിത്രങ്ങള്‍ ചന്ദ്രികയുടേതായി ഈ വര്‍ഷം പുറത്തിറങ്ങും. ഇരുട്ട് അറയില്‍ മുരട്ട് കുത്ത് അഡല്‍ട്ട് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രമാണ്.  മോഡേണ്‍ സില്‍ക്ക് സ്മിത, ഇന്ത്യന്‍ ആഞ്ജലീന എന്നിങ്ങനെ ഒരുപാട് വിളിപ്പേരുകളുണ്ട് ചന്ദ്രികയ്ക്ക്. ചിലര്‍ എമി ജാക്‌സനുമായി ഛായയുണ്ടെന്നും പറയാറുണ്ട്. ഈ താരതമ്യങ്ങളെല്ലാം ചന്ദ്രിക ആസ്വദിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക