Image

ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റു

Published on 04 February, 2018
ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റു
ഓറഞ്ച്ബര്‍ഗ്, ന്യു യോര്‍ക്ക്: ഇന്ത്യ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പുതിയ ഭാരവാഹികളുടെ സ്ഥനാരോഹണവും പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും സിറ്റാര്‍ പാലസില്‍ പ്രൗഡ സദസിനു മുന്‍പാകെ നടന്നു.
ഉദ്ഘാടനം നിര്‍വഹിച്ച ഫാ. ഏബ്രഹാം വല്ലയില്‍ സി.എം.ഐപ്രസംഗത്തില്‍ സംഘടനക്കു കഴിയാവുന്ന നന്മകള്‍, കഴിയാവുന്നത്ര പേര്‍ക്ക് ചെയ്യണമെന്നു നിര്‍ദേശിച്ചു. പാപം ചെയ്യാതിരുന്നാല്‍ മാത്രം പോരാ നന്മ ചെയ്യാനും നാം ബാധ്യസ്ഥരാണ്. ഒന്നും ചെയ്യാതിരിക്കുന്നതു തന്നെ ഒരു പാപ കര്‍മ്മമായി മാറാം.
രണ്ടു തരം പാപങ്ങളാണു താന്‍ കാണുന്നത്. നാം ചെയ്യുന്ന കാര്യങ്ങളില്‍ പറ്റുന്ന തെറ്റുകള്‍. നന്മ ചെയ്യാമായിരുന്നിട്ടുംചെയ്യാതിരുന്നത് എന്നിവ.
സംഘടനക്കും വ്യക്തിക്കും ഈ തത്വം ബാധകമാണ്. അതിനാല്‍ കഴിയുന്നത്ര നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സംഘടന മുന്നിട്ടിറങ്ങണമെന്നദ്ധേഹം പറഞ്ഞു.

സംഘടനയുടെ പുതിയ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ജോണ്‍ പോളിനു സ്ഥാനമൊഴിയുന്ന ചെയര്‍ മേരി ഫിലിപ്പ് കണക്കും രേഖകളും കൈമാറി. 1979-ല്‍ തുടങ്ങിയ സംഘടനയുടെ 1992 മുതലുള്ള എല്ലാ വിവരങ്ങളും താന്‍ കൈമാറുന്ന ബുക്കിലുണ്ടെന്നവര്‍ പറഞ്ഞു. നാട്ടില്‍ രൂപയായി ഫിക്‌സഡ് അക്കൗണ്ടുംഉണ്ട്. സംഘടനയെ പുതിയ തലത്തിലേക്കുയര്‍ത്താന്‍ പുതിയ ഭാരവാഹികള്‍ക്കാകട്ടെ എന്നവര്‍ ആശംസിച്ചു.

മുപ്പതു വര്‍ഷം മുന്‍പ് സംഘടന യോഗം ചെര്‍ന്നപ്പോള്‍ ഉണ്ടായിരുന്ന വമ്പിച്ച ജനക്കൂട്ടം ഇപ്പോള്‍ കാണുന്നില്ലെന്നു ജോണ്‍ പോള്‍ പരിതപിച്ചു. അന്നു ഒരു മെംബര്‍ഷിപ്പ് എങ്ങനെ കിട്ടുമെന്ന് പോലും അറിയില്ലായിരുന്നു. ആ കാലമൊക്കെ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു

ഡോ. ജോസ് കാനാട്ട് ആണു ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍. ജോണ്‍ കെ. ജോര്‍ജ് പുതിയ ട്രസ്റ്റീ ബോഡ് അംഗമാണ്.

സംഘടനയുടെപുതിയ പ്രസിഡന്റായി മുന്‍ പ്രസിഡന്റ് ജോണ്‍ കെ. ജോര്‍ജില്‍ നിന്നു ചുമതലയേറ്റ ജോഫ്രിന്‍ ജോസ് മുന്‍ കാല നേത്രുത്വങ്ങളുടെ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ടു മുന്നോട്ടു പോകുമെന്നു പറഞ്ഞു. അച്ചടക്കം സംഘടനയെ ശക്തിപ്പെടുത്തും. അതു പോലെ ചലാനാത്മകമായ പ്രവര്‍ത്തനങ്ങള്‍ വഴി സംഘടനയെ പഴയ പ്രാഭവത്തിലേക്കു കൈപിടിച്ചുയര്‍ത്തും.

സെക്രട്ടറിയായി രണ്ടാം വട്ടവും തുടരുന്ന ലിജോ ജോണ്‍, യുവജനങ്ങള്‍ക്കായി യൂത്ത് വിംഗ് സ്ഥാപിക്കുമെന്ന് അറിയിച്ചു.

സ്ഥാനമേറ്റ മറ്റു ഭാരവാഹികള്‍: അലക്‌സ് മുരിക്കനാനി, വൈസ് പ്രസിഡന്റ്, പോള്‍ ടി. ജോസ്, ട്രഷറര്‍, ജോര്‍ജ് കുട്ടി, ജോ. സെക്രട്ടറി. കമ്മിറ്റി അംഗങ്ങള്‍: ജോസ് മലയില്‍, ആന്റോ കണ്ണാടന്‍, ഷൈജു കളത്തില്‍, ജോര്‍ജ് കൊട്ടാരം.
ഓഡിറ്റര്‍: ഫിലിപ്പ് കുര്യന്‍. സോണല്‍ പ്രസിഡന്റുമാര്‍: ഇട്ടൂപ്പ് ദേവസി, മാത്യു ജോസഫ്, ഷാജിമോന്‍ വെട്ടം

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന്റെ പ്രസംഗത്തില്‍സമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജൂലൈ ആദ്യവാരം ഫിലഡല്‍ഫിയയിലെ വാലി ഫൊര്‍ജ് കണ്‍ വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കണ്‍ വന്‍ഷനിലേക്കു എല്ലാവരെയും ക്ഷണിച്ചു. എല്ലാവര്‍ക്കും ആഹ്ലാദവും വിജ്ഞാനവും പകരുന്ന ഒട്ടേറെ പരിപാടികളാണു ആസൂത്രണം ചെയ്തിരിക്കുന്നത്.

ഫോമയുടെ അടുത്ത പ്രസിഡന്റായി മത്സരിക്കുന്ന ജോണ്‍ സി വര്‍ഗീസ് (സലിം) ജൂണ്‍ അവസാനം ചിക്കാഗൊയില്‍ നടക്കുന്ന ഫോമാ കണ്‍ വന്‍ഷന്‍ വിജയമാക്കാന്‍ എല്ലാവരും പങ്കെടുക്കണമെന്നു അഭ്യര്‍ഥിച്ചു. ഒരേ സമയത്ത് രണ്ടു കണ്‍ വന്‍ഷനും വരാതിരിക്കാന്‍ ആണുതീയതികള്‍ മാറ്റിയതെന്നും ചൂണ്ടിക്കാട്ടി. 1998-ല്‍ ജെ. മാത്യുസിന്റെ നേത്രുത്വത്തില്‍ നടന്ന ഏറ്റവും വിജയകരമായ കണ്‍ വന്‍ഷനു ശേഷം ന്യു യോര്‍ക്കില്‍ ഒരു കണ്‍ വന്‍ഷന്‍ ഉണ്ടായിട്ടില്ല. കപ്പലില്‍ വച്ച് ഒരു കണ്‍ വന്‍ഷന്‍ നടന്നുവെങ്കിലും കരയില്‍ വച്ച് നടന്നിട്ടില്ല.

ട്രഷറര്‍ പോള്‍ ടി ജോസ് നന്ദി പറഞ്ഞു. പ്രതിസന്ധിയും നിഷക്രിയത്വവും നിറഞ്ഞ കാലത്തു നിന്ന് സംഘടന മുന്നെറിക്കൊണ്ടിരിക്കുകയാണെന്നു പോള്‍ ചൂണ്ടിക്കാട്ടി. ഡൊണള്‍ഡ് ജോഫ്രിന്‍ ആയിരുന്നു എംസി.

മേരിക്കുട്ടി മൈക്കല്‍, ജോമോന്‍, നേഹ ജോ, ടിന്റു ഫ്രാന്‍സിസ് തുടങ്ങിയവര്‍ ഗാനനഗളാലപിച്ചു.

ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൗണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പള്ളി, 
സുനില്‍ ട്രെസ്റ്റാര്‍  തുടങ്ങിയവരും അതിഥികളായെത്തി
ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റുഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റു
Join WhatsApp News
George Neduvelil, Florida 2018-02-04 19:31:43
ശുദ്ധമാന പള്ളി വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതുമെല്ലാം (ഏതു ആനമണ്ടത്തരമായാലും) ഞാനും വിശ്വസിക്കുന്നെൻ എന്ന് വിളിച്ചു പറയാൻ ജനിച്ച കുറെ ജന്മങ്ങളുടെ കൂട്ടായിമ . സ്വർഗ രാജ്യത്തിനു വഴിയാധാരമായിട്ടാ ണെങ്കിലും അവർക്കൊക്കെ അവകാശം കിട്ടാൻ വകയുണ്ട് .

Saji Karimpannoor 2018-02-04 20:11:19
Congrats Jofrin Team...All the best.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക