Image

ജോണ്‍ ഇളമതയുടെ നോവല്‍ "മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുപെയ്യുമ്പോള്‍' പ്രകാശനം 17-ന് തിരുവനന്തപുരത്ത്

Published on 05 February, 2018
ജോണ്‍ ഇളമതയുടെ നോവല്‍ "മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുപെയ്യുമ്പോള്‍' പ്രകാശനം 17-ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ ജോണ്‍ ഇളമതയുടെ നോവല്‍ "മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുപെയ്യുമ്പോള്‍' പ്രകാശനം ഫെബ്രുവരി 17-ന് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ വച്ചു വൈകുന്നേരം 4.30-നു നടക്കും.

ചടങ്ങില്‍ ആനിയമ്മ ഇളമത സ്വാഗതം പറയും. ഒ. അശോക് കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എഡ്വേര്‍ഡ് നസ്രത്ത് മുക്കാടന്‍ നോവല്‍ പരിചയം നടത്തും. പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ പുസ്തക പ്രകാശനം നടത്തും. പ്രദീപ് പനങ്ങാട് പുസ്തകം സ്വീകരിക്കും. ജ്യോതിലാല്‍ ആശംസാ പ്രസംഗവും ജോണ്‍ ഇളമത നന്ദിയും പറയും. കൈരളി ബുക്‌സ് ആണ് പ്രസാധകര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക