Image

കമ്മാരസംഭവം പൂര്‍ത്തിയാക്കിയ ശേഷം ദിലീപ്‌ ഡിങ്കനിലേക്ക്‌

Published on 06 February, 2018
കമ്മാരസംഭവം പൂര്‍ത്തിയാക്കിയ  ശേഷം ദിലീപ്‌ ഡിങ്കനിലേക്ക്‌
കമ്മാരസംഭവം പൂര്‍ത്തിയാക്കിയതിന്‌ ശേഷം ദിലീപ്‌   അടുത്ത ചിത്രമായ പ്രൊഫസര്‍  ഡിങ്കനിലേക്ക്‌. 
രാമലീലയ്‌ക്ക്‌ ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ്‌ ചിത്രമായ കമ്മാരസംഭവം അവസാന ഘട്ട ചിത്രീകരണമാണ്‌  നടക്കുന്നത്‌. ചിത്രം പൂര്‍ത്തിയാക്കിയതിന്‌ ശേഷം അടുത്ത ചിത്രമായ പ്രൊഫസര്‍ ഡിങ്കനിലേക്ക്‌ ദിലീപ്‌ ജോയിന്‍ ചെയ്യുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ക്യാമറാമാനായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രമാണ്‌ പ്രൊഫസര്‍ ഡിങ്കന്‍. 

ന്യൂടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ്‌ പ്രൊഫസര്‍ ഡിങ്കന്‍ നിര്‍മ്മിക്കുന്നത്‌. നമിതാപ്രമോദാണ്‌ ചിത്രത്തിലെ നായിക. കമ്മാരസംഭവത്തിന്‌ ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയണ്‌ പ്രൊഫസര്‍ ഡിങ്കന്‍. മജീഷ്യനായാണ്‌ ദിലീപ്‌ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. റാഫിയാണ്‌  തിരക്കഥ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക