Image

മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസി നു നവ നേതൃത്വം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 07 February, 2018
മലയാളി എന്‍ജിനീയേഴ്‌സ്  അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസി നു നവ നേതൃത്വം
ഡാളസ് : കഴിഞ്ഞ രണ്ടു ദശാബ്ദമായി നോര്‍ത്ത് ടെക്‌സാസില്‍ എഞ്ചിനീറിംഗും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന മലയാളീ എന്‍ജിനീയേഴ്‌സിനും അവരുടെ കുടുംബള്‍ക്കും വേണ്ടി നിലകൊള്ളുന്ന  മലയാളി എന്‍ജിനീയേഴ്‌സ്  അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് (MEANT) എന്ന സംഘടനക്ക് പുതിയ നേതൃത്വനിര. 

മെന്റ് ബോര്‍ഡ് ഓഫ് ഡിറക്ടര്‍സ് 2018 ലേക്ക്  പ്രസിഡന്റ്   ഷമിന്‍ മണ്ണത്തുക്കാരന്‍ , പ്രസിഡന്റ് എലെക്ട് (2019)  ഡോ.  വികാസ് നെടുമ്പിള്ളില്‍, സെക്രട്ടറി കാര്‍ത്തിക ഉണ്ണികൃഷ്ണന്‍, ട്രഷറര്‍  ജോമോന്‍ നടുക്കുടിയില്‍ , കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ മഞ്ജുള  നാഗനാഥന്‍ , ഡയറക്ടര്‍ ഹരികൃഷ്ണന്‍ നായര്‍ ഡയറക്ടര്‍ മോഹന്‍ കുന്നംക്കളത്ത് എന്നിവര്‍ പുതുതായി ചുമതയേറ്റു.

ഫെബ്രുവരി 3 ശനിയാഴ്ച  ഡാളസില്‍ ശാസ്ത്ര സാങ്കേതിക സംസാകാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത പ്രൗഢ ഗംഭീരമായ  വാര്‍ഷിക വിരുന്നിലാണ്  പുതിയ ബോര്‍ഡ് സ്ഥാനമേറ്റത്. കാലത്തിനു അനുയോചിതമായി സംഘടനയെ നവീകരിക്കുന്നതിനുള്ള ആശയങ്ങള്‍ പുതിയ പ്രസിഡന്റ് ഷമിന്‍ മണ്ണത്തുക്കാരന്‍ പങ്കുവെച്ചു. 

സാമ്പത്തിക സഹായം ആവശ്യമുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്, സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി മാത്ത് ഒളിംപ്യഡ് , സയന്‍സ് ഫെയര്‍  തുടങ്ങി ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികളാണ് ഈ പ്രൊഫഷണല്‍ സംഘടന നടത്തിവരുന്നത്.

മലയാളി എന്‍ജിനീയേഴ്‌സ്  അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസി നു നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക