Image

കമ്മാരന്‍റെ പുതിയ ലുക്ക്‌ വൈറല്‍

Published on 07 February, 2018
  കമ്മാരന്‍റെ പുതിയ ലുക്ക്‌ വൈറല്‍
രാമലീലയുടെ ഗംഭീര വിജയത്തിന്‌ ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ്‌ചിത്രം കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ്‌ ആരാധകര്‍. ചിത്രത്തിന്റെ ഫസ്റ്റ്‌, സെക്കന്‍ഡ്‌ ലുക്ക്‌ പോസ്റ്ററുകള്‍ക്ക്‌ മികച്ച സ്വീകാര്യതയാണ്‌ ലഭിച്ചത്‌. 

 വാര്‍ധക്യത്തിലെ കമ്മാരന്റെ ലുക്കാണ്‌ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്‌.  ഫേസ്‌ബുക്ക്‌ പേജിലൂടെ ദിലീപാണ്‌ പുതിയ ലുക്കും പുറത്തുവിട്ടത്‌. ഒരായിരം നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള ഒരു സംഭവം. കമ്മാരസംഭവം എന്ന തലക്കെട്ടിനൊപ്പമാണ്‌ പുതിയ ലുക്ക്‌ പുറത്തുവിട്ടത്‌.  നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ പോസ്റ്ററിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഗ്രൂപ്പുകളിലൂടെയും മറ്റുമായി നിരവധി പേരാണ്‌ പോസ്റ്റര്‍ പങ്കുവെച്ചിട്ടുള്ളത്‌. 


അഞ്ച്‌ മണിക്കൂറെടുത്താണ്‌ ദിലീപിന്‍റെ മേക്കപ്പ്‌ പൂര്‍ത്തിയാക്കുന്നതെന്ന്‌ നേരത്തെ ഒരഭിമുഖത്തിനിടയില്‍ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നാല്‌ വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ്‌ ദിലീപ്‌ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക