Image

ആദി'ക്ക്‌ യൂറോപ്പിലടക്കം 13 രാജ്യങ്ങളില്‍ റിലീസ്‌

Published on 07 February, 2018
ആദി'ക്ക്‌ യൂറോപ്പിലടക്കം 13 രാജ്യങ്ങളില്‍ റിലീസ്‌

പ്രണവ്‌ മോഹന്‍ലാല്‍ നായകനായെത്തിയ ജീത്തുജോസഫ്‌ ചിത്രം `ആദി'ഈ മാസം 16ന്‌ ബ്രിട്ടനിലും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളിലും പ്രദര്‍ശനത്തിന്‌ എത്തുന്നു. ആശീര്‍വാദ്‌ ഫിലിംസിന്റെ ചിത്രം ആര്‍എഫ്‌ടി ഫിലിംസാണ്‌ യൂറോപ്പില്‍ പ്രദര്‍ശനത്തിന്‌ എത്തിക്കുന്നത്‌.


യുകെയിലും യൂറോപ്പിലെ മറ്റു 13 രാജ്യങ്ങളിലുമാണ്‌ ചിത്രം ഒരേസമയം റിലീസ്‌ ചെയ്യുന്നത്‌. ആദ്യത്തെയാഴ്‌ച 300 ഷോകളാണ്‌ വിവിധ രാജ്യങ്ങളിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്‌.

അതേസമയം `ആദി'യുടെ സാറ്റലൈറ്റ്‌ റൈറ്റ്‌ അമൃത ചാനല്‍  ആറ്‌ കോടിരൂപയ്‌ക്ക്‌ സ്വന്തമാക്കി.. ജീത്തു ജോസഫ്‌ സംവിധാനം ചെയ്‌ത 9ാമത്തെ ചിത്രമാണ്‌ ആദി. സതീഷ്‌ കുറുപ്പാണ്‌ ആദിയുടെ ഛായാഗ്രഹണം. സംഗീതം അനില്‍ ജോണ്‍സണ്‍. ആന്റണി പെരുമ്പാവൂരാണ്‌ ആശീര്‍വാദ്‌ സിനിമാസിനു വേണ്ടി ചിത്രം നിര്‍മിച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക