Image

പാരീസ് ഐഫല്‍ ടവര്‍ മഞ്ഞും തണുപ്പും മൂലം അടച്ചു

ജോര്‍ജ് ജോണ്‍ Published on 07 February, 2018
പാരീസ് ഐഫല്‍ ടവര്‍ മഞ്ഞും തണുപ്പും മൂലം അടച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ശക്തിയായ മഞ്ഞ് വീഴ്ച്ചയും തണപ്പും മൂലം പാരീസ് ഐഫല്‍ ടവര്‍ അടച്ചു. ഈ കാലാവസ്ഥയില്‍ സന്ദര്‍ശകര്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ പറ്റാത്തത് കൊണ്ടാണ് ഇത് വേണ്ടി വന്നതെന്ന് ഐഫല്‍ ടവര്‍ ഓപ്പറേറ്റിംങ്ങ് കമ്പനി മാദ്ധ്യമങ്ങളെയും, ടൂര്‍ ഓപ്പറ്റേറ•ാരെയും അറിയിച്ചു. 

ഐഫല്‍ ടവര്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്ന തീയതി ഇപ്പോള്‍ പറയാനികില്ലെന്നും, അതിനായി മാദ്ധ്യമങ്ങളെയും, സോഷ്യല്‍ നെറ്റ് വര്‍ക്കുകളെയും ആശ്രയിക്കാനാണ് ഓപ്പറേറ്റിംങ്ങ് കമ്പനി നിര്‍ദ്ദേശിക്കുന്നത്. 1889 ല്‍ പണിത ഈ ലോകാത്ഭുതം 2017 ല്‍ ആറ് മില്യന്‍ ആളുകള്‍ സന്ദര്‍ശിച്ചു.

പാരീസ് ഐഫല്‍ ടവര്‍ മഞ്ഞും തണുപ്പും മൂലം അടച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക