Image

ഫിലാഡല്‍ഫിയ ഈഗിള്‍സ് ചരിത്ര വിജയം നേടി

സുമോദ് നെല്ലിക്കാല Published on 07 February, 2018
ഫിലാഡല്‍ഫിയ ഈഗിള്‍സ് ചരിത്ര വിജയം നേടി
ഫിലാഡല്‍ഫിയ: ഫിലാഡെല്‍ഫിയയുടെ അഭിമാനമായ ഫിലാഡല്‍ഫിയ ഈഗിള്‍സ് അന്‍പത്തി രണ്ടാമത് സൂപ്പര്‍ ബോള്‍ ചാമ്പ്യന്‍ മാരായി ചരിത്ര പുസ്തകത്തില്‍ ഇടം പിടിച്ചു.

നാഷണല്‍ ഫുട് ബോള്‍ ലീഗില്‍ മുന്‍പ് മൂന്നു തവണ ഫിലാഡല്‍ഫിയ ഈഗിള്‍സ് ചാമ്പ്യന്‍ മാരായിട്ടുണ്ടെങ്കിലും അന്‍പത്തി ഒന്നു വര്ഷങ്ങക്ക് മുന്‍പ് സൂപ്പര്‍ ബോള്‍ രൂപീകരിക്കപ്പെട്ട ശേഷം ഇതാദ്യ മായാണ് ഈഗിള്‍സ് വിജയം കൈവരിക്കുന്നത്.

മുന്‍പ് അഞ്ചു തവണ സൂപ്പര്‍ ബോള്‍ ചാമ്പ്യന്‍ മാരായിരുന്ന ന്യൂ ഇംഗ്ലണ്ട് പാട്രിയോട്ടിനെ യാണ് ഫിലാഡല്‍ഫിയ ഈഗിള്‍സ് 41 33 ലീഡില്‍ തറ പറ്റിച്ചത്.

വിജയാഘോഴത്തിന്റ്‌റെ ഭാഗമായി ഫിലാഡല്‍ഫിയ സിറ്റിയില്‍ പരേഡ് നടത്തുമെന്ന് മേയര്‍ ജിം കെന്നി ട്വിറ്ററില്‍ കുറിച്ചു. വിജയാഘോഷം സമാധാനപരമാവണമെന്നു മേയര്‍ പത്ര സമ്മേളനത്തില്‍ കൂടി അറിയിച്ചിട്ടുണ്ട്. പരേഡ് നടക്കുന്ന ഭാഗങ്ങളില്‍ റോഡ് അടച്ചിടുന്നതിനാല്‍ ബസുകള്‍ മുടങ്ങുമെന്നും യാത്രക്കാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും സെപ്റ്റ അതോറിറ്റി അറിയിച്ചു.

ഫിലാഡല്‍ഫിയയിലെ വിവിധ മലയാളി സംഘടനകളും മീറ്റിംഗുകള്‍ സംഘടിപ്പിച്ചു ഫിലാഡല്‍ഫിയ ഈഗ്ള്‍സ്‌നെ അഭിനന്ദിച്ചു.

വാര്‍ത്ത സുമോദ് നെല്ലിക്കാല
ഫിലാഡല്‍ഫിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക