Image

ബിനു ചിലമ്പത്ത് ,ജോര്‍ജി വര്‍ഗീസ്; സംഘടനാ പ്രവര്‍ത്തനവും മാധ്യമ പ്രവര്‍ത്തനവും ജനസേവനമാക്കിയ സാമൂഹ്യ പ്രവര്‍ത്തകര്‍

സ്വന്തം ലേഖകന്‍ Published on 07 February, 2018
ബിനു ചിലമ്പത്ത് ,ജോര്‍ജി വര്‍ഗീസ്; സംഘടനാ പ്രവര്‍ത്തനവും മാധ്യമ പ്രവര്‍ത്തനവും ജനസേവനമാക്കിയ സാമൂഹ്യ പ്രവര്‍ത്തകര്‍
ബിനു ചിലമ്പത്തും ജോര്‍ജി വര്‍ഗീസും ഫ്‌ളോറിഡയുടെ സാംസ്കാരിക മുഖങ്ങള്‍ ആണ്.സ്വന്തം പ്രയത്‌നത്തിലൂടെ ,സംഘാടനത്തിലൂടെ നിരവധി പ്രസ്ഥാനങ്ങളുടെ അമരത്ത് സ്വീകരിച്ചിരുത്തപ്പെട്ടവര്‍ . ഇപ്പോള്‍ ഭാരിച്ച ഒരു ഉത്തരവാദിത്വവും കൂടി ഏറ്റെടുത്തിരിക്കുന്നു.അമേരിക്കന്‍ മലയാളി മാധ്യമ രംഗത്തിനു പുതിയ ദിശാബോധം നല്‍കിയ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ളോറിഡ ചാപ്റ്ററിന്റെ പ്രധാന ചുമതലകളിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇരുവരും.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ ചാപ്റ്റര്‍ പ്രസിഡന്റായി ബിനു ചിലമ്പത്ത് തെരഞ്ഞെടുക്കപെട്ടപ്പോള്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുവാനൊരുങ്ങുകയാണ് ജോര്‍ജി വര്‍ഗീസ്.
സൗത്ത് ഫ്‌ലോറിഡ കേരള സമാജത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ അതിന്റെ പ്രസിഡന്റാവുകയും,ഒരുകാലത്തു ഫൊക്കാനയുടെ വനിതാ വിഭാഗം പ്രവര്‍ത്തകയായും,സജീവ സാന്നിധ്യമായിരുന്നു ബിനു ചിലമ്പത്ത് .ഫ്‌ലോറിഡയില്‍ നടക്കുന്ന എല്ലാ സാംസ്കാരിക പ്രവര്‍ത്തങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുകയും ,പ്രസ്തുത പരിപാടികള്‍ വിജയിപ്പിക്കുന്നതിനാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്യുന്നു.
കോട്ടയം ഒളശ്ശ സ്വദേശിയായ ബിനു ചിലമ്പത്ത് സ്കൂള്‍ കോളേജ് കാലഘട്ടത്തില്‍ തന്നെ കഥ,കവിത ,ലേഖനങ്ങള്‍ തുടങ്ങിവ എഴുതുകയും പബ്ലിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട് .അമേരിക്കയില്‍ എത്തിയ ശേഷവും എഴുത്തില്‍ സജീവമായി.മലയാളം പത്രം,മലയാളം വാര്‍ത്ത,കേരള എക്‌സ്പ്രസ് ,ഫൊക്കാനാ സുവനീറുകള്‍ തുടങ്ങിവയിലെല്ലാം തന്റെ എഴുത്തിന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് .ഒരു കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട് .ആലപ്പുഴ സര്‍ഗവേദി ഏര്‍പ്പെടുത്തിയ 2006 കവിതാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.കുടുംബ പരമായ തിരക്കുകളാല്‍ കുറച്ചു നാളുകളായി എഴുത്തില്‍ സജീവമല്ലെങ്കിലും സംഘടനാ പ്രവര്‍ത്തന രംഗത്തും ,ചര്‍ച് പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ക്കായി നാടകം,സംഗീത ശില്‍പം തുടങ്ങിയവ എഴുതി അവതരിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു.കുടുംബമായി ഫ്‌ലോറിഡയില്‍ സ്ഥിര താമസമാക്കിയ ബിനു ബിനു ചിലമ്പത്ത് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ളോറിഡ ചാപ്റ്ററിന്റെ പ്രവര്‍ത്തകയായി സംഘടനയുടെ തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്നു .

ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജി വര്‍ഗീസ് സൗത്ത് ഫ്‌ലോറിഡ കേരള സമാജത്തിന്റെ സെക്രട്ടറി ആയും ,പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .വര്ഷങ്ങളായി ഫൊക്കാനയുടെ കമ്മിറ്റി അംഗമായും ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.2004 2006 കാലയളവില്‍ ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന റ്റുടെയ്ക്ക് പുതിയ രൂപവും ഭാവവും നല്‍കിയത് ജോര്‍ജി വര്‍ഗീസ് ആണ് . ഒരു ടാബ്ലോയിഡ് പത്രത്തിന്റെ ശൈലിയിലേക്ക് ഫോക്കനാ ട്യുടെയേ ഉയര്‍ത്തിയത്തിനു പിന്നില്‍ ജോര്‍ജി വര്‍ഗീസിന്റെ ഉള്‍ക്കാഴ്ച്ചയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു.

പത്തനം തിട്ട ജില്ലയില്‍ കവിയൂര്‍ സ്വദേശിയായ ജോര്‍ജി വര്‍ഗീസ് വൈ എം സി എ യിലൂടെ ആണ് സാമൂഹ്യ സംഘടനാ രംഗത്തു പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് .ഇന്‍ഡോര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എസ് ഡബ്ലിയു റാങ്കോടെ പാസ്സായ ശേഷമാണു പൊതുപ്രവര്‍ത്തത്തില്‍ കൂടുതല്‍ ഇടപെടുന്നതു .എം എസ് ഡബ്ലിയുവിനു ശേഷം ഒരു ഇന്റര്‍നാഷനല്‍ കമ്പനിയുടെ ലേബര്‍ ഓഫീസറായി തൃശൂരില്‍ ജോലി നേടി .ജോലിയുടെ ഭാഗമായി പ്രവര്ത്തന മേഖല കുട്ടനാട് ആയിരുന്നു .കുട്ടനാടിന്റെയും അപ്പര് കുട്ടനാടിന്റെയും വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരം ലഭിച്ചു .കിടപ്പാടമില്ലാത്ത സാധാരണക്കാരായ തൊഴിലാളികള്‍ കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തെ ബൊധവാന്മരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.

കുട്ടനാട്ടില്‍ "
community cultivation" എന്ന ആശയത്തിനു തുടക്കമിടയുന്നതില്‍ വലിയ പങ്കു വഹിച്ച വ്യക്തി കൂടിയാണ് ജോര്‍ജി വര്‍ഗീസ് . കവിയൂര്‍ വൈ എം സി എ സെക്രട്ടറി ,പ്രസിഡന്റ്,സബ് റീജിയന്‍ തിരുവല്ല ചെയര്‍മാന്‍ ,ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍,അസ്സോസിയേറ്റ് ട്രഷറാര്‍ ,ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ,2014 16 ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡവൈസറി ബോര്‍ഡ് മെമ്പര്‍ തുടങ്ങി ഫോക്കനയുടെ നിറ സാന്നിധ്യം കൂടിയാണ് ഇദ്ദേഹം .ഫ്‌ലോറിഡയില്‍ കുടുംബത്തിനൊപ്പം താമസിക്കുന്ന ജോര്‍ജി വര്‍ഗീസ് ഫ്‌ലോറിഡ സ്‌റ്റേറ്റ് ഗവണ്മെന്റിന്റെ സാമൂഹ്യ വികസന വിഭാഗത്തില്‍ ജോലി ചെയ്യുന്നു .

ബിനു ചിലമ്പത്തിന്റെയും ,ജോര്‍ജി വര്‍ഗീസിന്റെയും സാമൂഹ്യ ,സാംസ്കാരിക ,മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ളോറിഡ ചാപ്റ്ററിന്റെ പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി പദവികള്‍ എന്നതില്‍ സംശയമില്ല .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക