Image

പ്രിയനന്ദനന്‍ ചിത്രത്തില്‍ മൈഥിലിയുടെ കിടിലന്‍ മേക്കോവര്‍

Published on 08 February, 2018
പ്രിയനന്ദനന്‍ ചിത്രത്തില്‍ മൈഥിലിയുടെ കിടിലന്‍ മേക്കോവര്‍


പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന പാതിരകാലം എന്ന ചിത്രത്തില്‍ കിടിലന്‍ മേക്കോവറുമായി മൈഥിലിയെത്തുന്നു. കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത വിധം ശക്തമായ കഥാപാത്രം ജനഹനാര ആയിട്ടാണ്‌ മൈഥിലി ഈ ചിത്രത്തിലെത്തുന്നത്‌.

മൈഥിലി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഭീകരതയ്‌ക്കും പട്ടിണിക്കും നിരാശയ്‌ക്കുമിടയിലൂടെ കടന്നു പോകുന്ന ഒരു യുവതിയുടെ അനന്തമായ യാത്രയാണ്‌. ജഹനാര കാണാതായ തന്റെ പിതാവിനെ തേടിയുള്ള അന്വേഷണത്തിലാണ്‌. അതവളെ എത്തിക്കുന്നതാകട്ടെ, കടുത്ത അനീതി നിലനില്‍ക്കുന്ന മറ്റൊരു ലോകത്തും.നിലവിലെ വ്യവസ്ഥയില്‍ നിന്നും അവള്‍ നേരിടേണ്ടി വരുന്ന അനീതികളും സമ്മര്‍ദ്ദങ്ങളും ചിത്രത്തില്‍ സ്വാഭാവികമായി ചിത്രീകരിച്ചിട്ടുണ്ട്‌. 

മണ്ണ്‌, ജലം, സ്വാതന്ത്ര്യം എന്നീ മൂന്നു ഘടകങ്ങളെ കുറിച്ചു പറഞ്ഞ്‌ അവസാനിപ്പിക്കുന്ന സിനിമയില്‍ ഇങ്ങനെയുള്ള ഒരു സാമൂഹ്യാന്തരീക്ഷത്തിലേക്ക്‌ കടന്നു വരുന്ന പെണ്‍കുട്ടിക്ക്‌ നേരിടേണ്ടി വരുന്ന നീതിരാഹിത്യങ്ങളും സമ്മര്‍ദ്ദങ്ങളും തുറന്നു കാണിക്കുന്നു.

പി.എന്‍.ഗോപീകൃഷ്‌ണന്റേതാണ്‌ തിരക്കഥ. ആജ്‌ ഫിലിംസ്‌ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുരളി മാട്ടുമ്മലാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ഇന്ദ്രന്‍സ്‌, കലേഷ്‌ കണ്ണാട്ട്‌, ശ്രീജിത്ത്‌ രവി, വിജയന്‍ കാരന്തൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക