Image

മാധ്യമ പ്രവര്‍ത്തകന്‍ വി. എം. സതീഷ് നിര്യാതനായി

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Published on 08 February, 2018
മാധ്യമ പ്രവര്‍ത്തകന്‍ വി. എം. സതീഷ് നിര്യാതനായി
അബുദാബി  : യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകന്‍ വി. എം. സതീഷ് (54) നിര്യാതനായി. അജ്മാനിലെ ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച രാത്രി യിലാ യിരുന്നു അന്ത്യം.  ഹൃദയാഘാതത്തെ തുടര്‍ന്ന് ആശു പത്രി യില്‍ എത്തിച്ചു ശസ്ത്രക്രിയക്കു വിധേയനാക്കി യിരുന്നു. എങ്കിലും രാത്രിയോടെ സ്ഥിതി ഗുരുതരം ആവുകയും മരണപ്പെടുകയും ചെയ്തു. 

കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവന്‍  തങ്കമ്മ ദമ്പതികളുടെ മകനായ സതീഷ്, ബോംബെയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തി ലൂടെയാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് ഒമാന്‍ ഒബ്‌സര്‍വര്‍ പത്രത്തില്‍ പ്രവര്‍ത്തിച്ചതിനു ശേഷം യു. എ. ഇ. യില്‍ എത്തുകയും എമി റേറ്റ്‌സ് ടുഡേ, സെവന്‍ ഡേയ്‌സ്, എമിറേറ്റ്‌സ്, 24 / 7, ഖലീജ് ടൈംസ് എന്നീ മാധ്യമ സ്ഥാപനങ്ങളിലും സേവനമനുഷ്ഠി ച്ചിരുന്നു.

ഗള്‍ഫിലെ തൊഴിലാളികളുടെ ജീവിതങ്ങളെ  വിവരിച്ചു കൊണ്ട് വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ   അറുനൂറോളം  വാര്‍ത്തകളും ലേഖനങ്ങളും സമാഹരിച്ച്  'ഡിസ്ട്രസിംഗ് എന്‍കൗണ്ടേഴ്‌സ്' എന്ന പേരില്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു.  



മാധ്യമ പ്രവര്‍ത്തകന്‍ വി. എം. സതീഷ് നിര്യാതനായിമാധ്യമ പ്രവര്‍ത്തകന്‍ വി. എം. സതീഷ് നിര്യാതനായിമാധ്യമ പ്രവര്‍ത്തകന്‍ വി. എം. സതീഷ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക