Image

വിയന്നയില്‍ ഫൈന്‍ ആര്‍ട്‌സ്‌ ഇന്ത്യയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ എട്ടിന്‌

Published on 16 March, 2012
വിയന്നയില്‍ ഫൈന്‍ ആര്‍ട്‌സ്‌ ഇന്ത്യയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ എട്ടിന്‌
വിയന്ന: പ്രശസ്‌തമായ മലയാളിസംഘടന ഫൈന്‍ ആര്‍ട്‌സ്‌ ഇന്ത്യയുടെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷവും സ്വാതന്ത്ര്യദിനവും സെപ്‌റ്റംബര്‍ എട്ടിന്‌ സംയുക്തമായി ആഘോഷിക്കും. കഗ്രാനിലെ ഹൗസ്‌ ദേര്‍ ബേഗെഗുരുങ്ങിലാണ്‌ പരിപാടികള്‍.

ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തം, ബോളിവുഡ്‌ നൃത്തം, സ്‌കിറ്റ്‌, തമ്പോല തുടങ്ങി വിവിധ കലാപരിപാടികള്‍ ഓണാഘോഷത്തിനു മാറ്റുകൂട്ടും. പ്രശസ്‌തരായ വ്യക്തികളും വിശിഷ്ടാഥിതികളും ഇത്തവണത്തെ ആഘോഷത്തില്‍ പങ്കെടുക്കുമെന്ന്‌ പ്രസിഡന്റ്‌ ഘോഷ്‌ അഞ്ചേരിയില്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്‌. എല്ലാ മലയാളികളും പരിപാടിയുമായി സഹകരിക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.fineartsindiavienna.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക