Image

പോലീസ് നായയെ കടിച്ചു, പ്രതി പോലീസ് പിടിയില്‍

ജോര്‍ജ് തുമ്പയില്‍ Published on 08 February, 2018
പോലീസ് നായയെ കടിച്ചു, പ്രതി പോലീസ് പിടിയില്‍
ന്യൂയോര്‍ക്ക്: മനുഷ്യനെ നായ കടിച്ചാല്‍ വാര്‍ത്തയല്ല, നായയെ മനുഷ്യന്‍ കടിച്ചാല്‍ വാര്‍ത്തയാണ്. സംഭവം യുഎസിലാണ്, നായയെ കടിച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടിച്ചത് വെറുതേ ഉള്ളയൊരു നായയെ ആയിരുന്നില്ല. അത് നല്ല ഒന്നാന്തരം പോലീസ് നായ തന്നെയായിരുന്നു. കടുവയെ പിടിച്ച കിടുവ എന്നതു പോലെ. അപ്പോള്‍ പിന്നെ നടപടി എടുത്തില്ലെങ്കിലേ അത്ഭുതമുള്ളു. 

പൊലീസ് നായെ കടിച്ച ന്യൂ ഹാംപ്‌ഷെയര്‍ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ബോസ്‌കാവെനിലാണ് സംഭവം. മറ്റൊരു കേസില്‍ അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ തുണികള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഇയാള്‍ നായ അടുത്തെത്തിയപ്പോള്‍ തലയില്‍ കടിക്കുകയായിരുന്നു. ഇതോടെ അറസ്റ്റ് രണ്ടു കേസുകളിലായി. 

അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന പഴഞ്ചൊല്ല് യാഥാര്‍ത്ഥ്യമായതു പോലെ ഗതി കെട്ടാല്‍ നായയെ കടിക്കുക മാത്രമല്ല, ചിലപ്പോള്‍ വകവരുത്താനും മടിക്കുമായിരുന്നില്ലെന്നു പ്രതി പറയുന്നു. കടിക്കാന്‍ നോക്കിയപ്പോള്‍ പോലീസ് നായ ആയിരുന്നോ, ജയിലില്‍ കിടക്കേണ്ടി വരുമോ എന്നു പോലും ചിന്തിച്ചില്ലത്രേ.

പോലീസ് നായയെ കടിച്ചു, പ്രതി പോലീസ് പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക