Image

സമ്പദ് വ്യവസ്ഥയെ ആലസ്യത്തില്‍ നിന്ന് ഉണര്‍ത്താന്‍ കഴിയുമോ ?

ഏബ്രഹാം തോമസ് Published on 08 February, 2018
സമ്പദ് വ്യവസ്ഥയെ ആലസ്യത്തില്‍ നിന്ന് ഉണര്‍ത്താന്‍ കഴിയുമോ ?
വാക്‌ധോരണിയും യാഥാര്‍ത്ഥ്യവും തമ്മില്‍ അന്തരം ഉണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ജനങ്ങളും തിരിച്ചറിഞ്ഞ് വരികയാണ്. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ കോമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ക്രയവിക്രയത്തിലെ കമ്മി കഴിഞ്ഞവര്‍ഷം 12% (566 ബില്യണ്‍ ഡോളര്‍) ആയിരുന്നു എന്ന് പറഞ്ഞു.

ഇറക്കുമതി 2.9 ട്രില്യന്‍ ഡോളറായിരുന്നു. ഇതൊരു റിക്കാര്‍ഡാണ്. എന്നാല്‍ കയറ്റുമതി 2.3 ട്രില്യന്‍ ഡോളറേ ഉണ്ടായുള്ളൂ. ഉചിതമല്ലാത്ത കച്ചവട നടപടികളാണ് എന്ന് സ്ഥിരമായി ആരോപിക്കുന്ന ചൈനയില്‍ നിന്നും റിക്കോര്‍ഡ് 375.2 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ അമേരിക്ക വാങ്ങി. കയറ്റിറക്കുമതിയില്‍ മെക്‌സിക്കോയുമായി ഉണ്ടായത് 71.1 ബില്യണ്‍ ഡോളറിന്റെ കമ്മി.

രാജ്യത്തേയ്ക്ക് ഉണ്ടാകുന്ന ഇറക്കുമതിയുടെ ഒഴുക്ക് തടയാന്‍ ട്രംപിന്റെ വ്യവസായ ടീമിന് കഴിഞ്ഞില്ല. എംയുഎഫ്ജി യൂണിയന്‍ ബാങ്കിന്റെ ചീഫ് ഫൈനാന്‍ഷ്യല്‍ ഇക്കണോമിസ്റ്റ് ക്രിസ് റപ്കി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പ്രധാന കറന്‍സികളുമായുള്ള അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് 7% കുറഞ്ഞത് അമേരിക്കന്‍ കമ്പനികള്‍ക്ക് കൂടുതല്‍ പ്രയോജന പ്രദമായി. ഇറക്കുമതി ഫലത്തില്‍ വിലകൂടിയ പ്രക്രിയായെങ്കിലും ട്രേഡ് ബാലന്‍സില്‍ ദുര്‍ബലമായ ഒരു കറന്‍സിക്ക് ഫലപ്രദമായി പ്രവര്‍ത്തി ക്കു വാന്‍ സമയമെടുക്കും എന്നാണ് സെന്റര്‍ ഫോര്‍ എക്കണോമിക് ആന്റ് പോളിസി റിസര്‍ച്ചിലെ സീനിയര്‍ എക്കണോമിസ്റ്റ് ഡീന്‍ ബേക്കര്‍ പറഞ്ഞത്.

ക്രയവിക്രിയത്തിലെ കമ്മി പതുക്കെ കുറയുമെന്നാണ് കോമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസിന്റെ പക്ഷം, വില കുറഞ്ഞ ചൈനീസ് സോളര്‍ പാനലുകള്‍ക്കും സൗത്ത് കൊറിയന്‍ വാഷിംഗ് മെഷീനുകള്‍ക്കും മേല്‍ നികുതി ഏര്‍പ്പെടുത്തിയത് റോസ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ കമ്മി എപ്പോള്‍ നികത്തപ്പെടും എന്ന് പറയാന്‍ റോസ് തയാറായില്ല.

ട്രംപിന് കയറ്റിറക്കുമതിയിലെ കമ്മി കുറയ്ക്കുവാന്‍ കഴിയാത്തിന് കാരണമായി സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ വര്‍ഷം സാമ്പത്തിക വളര്‍ച്ച 2.3 % ആയിരുന്നു. ഒബാമ ഭരണത്തിന്റെ അവസാന വര്‍ഷമായ 2016 ല്‍ 1.5%വും തൊഴിലില്ലായ്മ 4.1% ആയി. ട്രേഡ് ഗാപ് 2006 ല്‍ റിക്കോര്‍ഡ് 762 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു.

2009 ല്‍ ഇത് 384 ബില്യണ്‍ ഡോളറായി കുറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ചൈനീസ്, മെക്‌സിക്കന്‍ ഇറക്കുമതികളുടെ മേല്‍ വലിയ തീരുവ ഉണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ അധികാരത്തിലെത്തിയതിനുശേഷം നിലപാട് മയപ്പെടുത്തി. എങ്കിലും ഒബാമ ഭരണകൂടം കൂടിയാലോചന നടത്തിയിരുന്ന ഏഷ്യ-പെസഫിക് വാണിജ്യ ഉടമമ്പടി ശ്രമങ്ങളില്‍ നിന്ന് ട്രംപ് പിന്മാറി. പക്ഷെ ചൈനയെ ഒരു കറന്‍സി മാനിപ്പുലേറ്റര്‍ എന്ന് വിശേഷിപ്പിക്കുവാന്‍ തയാറായില്ല.

തൊഴില്‍ നഷ്ടപ്പെടുത്തുന്ന ഒരു ദുരന്തമായി നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് 
ഗ്രിമെന്റി (നാഫ്റ്റ) നെ ട്രംപ് വിശേഷിപ്പിച്ചിരുന്നു. പക്ഷെ ഉടമ്പടി മാറ്റിയെഴുതാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

വളരെ ശക്തമായ സാമ്പത്തിക തിരമാലകള്‍ക്കെതിരെയാണ് ട്രംപിന് തുഴയേണ്ടത്. ഇറക്കുമതിക്ക് മേല്‍ വലിയ നികുതി ചുമത്തിയും അമേരിക്കന്‍ കയറ്റുമതികള്‍ കൂടുതല്‍ നടത്തുവാന്‍ മറ്റ് രാഷ്ട്രങ്ങളെ നിര്‍ബന്ധിച്ചും മുന്നോട്ടു പോവുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. എങ്കിലും അമേരിക്കയുടെ ട്രേഡ് ഡെഫസിറ്റ് കാര്യമായി കുറയ്ക്കുക പ്രയാസമായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക