Image

ദൈവങ്ങള്‍ക്ക് അടി വസ്ത്രം പോലുമില്ല: പവിത്രന്‍ തീക്കുനിയുടെ കവിതയും കെ. സുരേന്ദ്രന്റ മറുപടിയും

Published on 08 February, 2018
ദൈവങ്ങള്‍ക്ക് അടി വസ്ത്രം പോലുമില്ല: പവിത്രന്‍ തീക്കുനിയുടെ കവിതയും  കെ. സുരേന്ദ്രന്റ മറുപടിയും
ദൈവങ്ങള്‍ക്ക് അടി വസ്ത്രം പോലുമില്ല: പവിത്രന്‍ തീക്കുനിയുടെ കവിതയും  കെ. സുരേന്ദ്രന്റ മറുപടിയും
കവി കുരീപ്പുഴ ശ്രീകുമാറിനെതിരെയും കുരീപ്പുഴയ്‌ക്കെതിരെയുളള ആക്രമണത്തെ അപലപിച്ച് കവിതയെഴുതിയ പവിത്രന്‍ തീക്കുനിക്കെതിരെയും കവിതയിലൂടെ തന്നെ മറുപടിയുമായി ബി.ജെ.പി. നേതാവ് സുരേന്ദ്രന്‍ 

പവിത്രന്‍ തീക്കുനി

പല ദൈവങ്ങള്‍ക്കും
തുണിയില്ല

അടിവസ്ത്രം പോലുമില്ല

ആദ്യം
അവരുടെ
നഗ്‌നത മറച്ച്
വരൂ
മനുഷ്യ സ്‌നേഹികളെ
ആക്രമിക്കാന്‍!

സുരേന്ദ്രന്റ മറുപടി

ദൈവങ്ങള്‍ക്കു തുണിയില്ലെന്നു കവി പറഞ്ഞതു സത്യം. അടി വസ്ത്രം പോലുമില്ല. എന്നാല്‍ കവിയുടെ ഇഷ്ടദൈവങ്ങളായ മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിമാരും ഒന്നാന്തരം തുണിയുടുത്തിട്ടെന്തുകാര്യം? ഖദര്‍ സില്‍ക്കും ലിനനും ധരിച്ച് ലക്ഷങ്ങളുടെ കണ്ണടയും വെച്ച് നടക്കുന്ന ഇക്കൂട്ടരുടെ തുണിയാണുരിഞ്ഞുകിടക്കുന്നതെന്ന് കവികള്‍ അറിയുന്നില്ലേ? . കുമാരനാശാനും വയലാറും കടമ്മനിട്ടയും പി ഭാസ്‌കരനും ഒ എന്‍ വിയും എഴുതിയതില്‍ പലതും അധികാരിവര്‍ഗ്ഗത്തിന്റെ കണ്ണുതുറപ്പിക്കാനായിരുന്നു. മുതലാളിമാരുടെ പാദസേവ ചെയ്ത് തൊഴിലാളികളെ വഞ്ചിക്കുന്ന ചൂഷക വര്‍ഗ്ഗത്തിനെതിരെയാണ് അവര്‍ തൂലിക ചലിപ്പിച്ചത്.

 ഇന്നിപ്പോള്‍ ദൈവങ്ങളെ തുണിയുടുപ്പിക്കാന്‍ നടക്കുന്നവരുടെ കൂട്ടത്തിലൊരാളെങ്കിലും കേരളത്തില്‍ നടക്കുന്ന ഇത്തരം അനീതികള്‍ക്കെതിരെ ഒരു വരി എഴുതുന്നുണ്ടോ? പട്ടികവര്‍ഗ്ഗക്കാരിയായ ഒരു മഹാമഹതിയെ അതും നാട്ടറിവിന്റെ അക്ഷയഖനിയായ ഒരാളെ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചപ്പോള്‍ അടച്ചാക്ഷേപിച്ച മന്ത്രി ബാലനെതിരെ ഒരക്ഷരം ഈ സാഹിത്യപഞ്ചാനനന്മാരാരെങ്കിലും മിണ്ടിയോ? 

പാവങ്ങളെ പട്ടിണിക്കിട്ട് കൊല്ലുമ്പോള്‍ സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുന്ന മന്ത്രിമാര്‍ക്കെതിരെ ഇവര്‍ മിണ്ടിയോ? ഉഴിയുമ്പോള്‍ ഉടുപ്പിക്കുന്ന കൗപീനത്തിനുപോലും കണക്കു പറഞ്ഞ് എണ്ണി വാങ്ങുന്ന മന്ത്രിമാരെക്കുറിച്ച് ആരുടെയെങ്കിലും നാവനങ്ങിയോ? . പട്ടികജാതിയില്‍പെട്ടവര്‍ പതിനാറെണ്ണം കൊലചെയ്യപ്പെട്ടപ്പോള്‍, പാവങ്ങള്‍ക്ക് പട്ടയം കൊടുക്കാതിരുന്നപ്പോള്‍, എന്തിന് റേഷന്‍കാര്‍ഡുപോലും കൊടുക്കാതെ നടത്തിക്കുമ്പോള്‍ ഏതു മാളത്തിലായിരുന്നു ഈ കവികള്‍? കമ്യൂണിസ്ടുകാരുടെ പാദസേവ ചെയ്യുന്നവരാണ് ഇപ്പോള്‍ ബഹളം വെക്കുന്നവരിലധികവും. കവികള്‍ രാഷ്ട്രീയം പറഞ്ഞാല്‍ തിരിച്ചും പറയാതിരിക്കാന്‍ ഇത് ചൈനയോ വടക്കന്‍ കൊറിയയോ അല്ലെന്ന് അവരെ വിനയപൂര്‍വം ഓര്‍മ്മിപ്പിക്കുന്നു.

സുരേന്ദ്രന്റെ കവിത 

കവിത എഴുതിപ്പോവും

ഉള്ളതുപറയാം
ഇല്ലാത്തതും പറയാം
ഇല്ലാത്തതുണ്ടാക്കിയും പറയാം
നടന്നതു പറയാം
നടക്കാത്തതും പറയാം
നടക്കാത്തതു നടന്നെന്നും പറയാം
നടന്നുകാണണമെന്നാഗ്രഹിക്കുന്നതും പറയാം
പറഞ്ഞതു പറയാം
പറയാത്തതും പറയാം
പറഞ്ഞതു പറഞ്ഞില്ലെന്നും പറയാം
പറഞ്ഞുണ്ടാക്കിയതും പറയാം
കവിക്കു തോന്നുന്നതെന്തും കാല്‍പ്പനികത തന്നെ
എന്നാല്‍
കാല്പനികലോകം മാത്രമല്ല
നമുക്കൊരു യഥാര്‍ത്ഥലോകവുമുണ്ടെന്ന്
കവിക്കുതോന്നാന്‍ പ്രജയെന്തുചെയ്യണം?
Join WhatsApp News
വിദ്യാധരൻ 2018-02-08 23:40:43
നഗ്ന സത്യങ്ങൾ കേട്ടു ഞെട്ടേണ്ടാരും
നഗ്നരായിരുന്നാദവും ഹവ്വയും
മത്സ്യ  കൂര്‍മ് വരാഹ
നരസിം വാമനപരശുരാമ
ശ്രീരാമ ബലരാമ ശ്രീകൃഷ്ണന്‍
കല്‍ക്കി തുടങ്ങിയ ദശാവതാരങ്ങ-
ളൊക്കയും നഗ്നരായിരിക്കാം
നഗ്‌നമായാണ് ദൈവ സൃഷ്ടി
ദൈവത്തിന് അടിവസ്ത്രം
ധരിപ്പിക്കാൻ മിനക്കെടാതെ
ആൾദൈവങ്ങളെ അണ്ടർ -
വെയർ ഇടിവിക്കുക ഭക്തരെ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക