Image

ഇന്ത്യക്കാരുടെ ഗുഡ്‌മോണിങ്ങ് മെസേജുകള്‍ക്കെതിരേ ഇന്റര്‍നെറ്റ്

ജോര്‍ജ് തുമ്പയില്‍ Published on 09 February, 2018
ഇന്ത്യക്കാരുടെ ഗുഡ്‌മോണിങ്ങ് മെസേജുകള്‍ക്കെതിരേ ഇന്റര്‍നെറ്റ്
ന്യൂയോര്‍ക്ക്: ഗുഡ്‌മോണിങ്ങ് മെസേജുകള്‍ വാട്‌സ് ആപ്പില്‍ അയയ്ക്കുന്ന ഇന്ത്യക്കാരെ കൊണ്ട് ഇന്റര്‍നെറ്റ് പൊറുതി മുട്ടിയിരിക്കുന്നതായി വാര്‍ത്തകള്‍.  ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തിയുള്ള ഗുഡ് മോര്‍ണിങ് മെസേജുകള്‍ ഇന്ത്യക്കാരുടെ ഒരു വീക്ക്‌നെസ് ആണത്രേ. ഇക്കാര്യം കണ്ടെത്തിയത് സാക്ഷാല്‍ ഗൂഗിളാണ്. ഗൂഗിള്‍ ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരുടെ ഈ അഡിക്ട് വെളിപ്പെട്ടത്. എന്നാല്‍ വാര്‍ത്ത ഇതല്ല, ഇന്ത്യന്‍സിന്റെ ഈ മോട്ടിവേഷന്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിന് താങ്ങാവുന്നതിനും അപ്പുറമാണത്രേ. ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഫോണുകളില്‍ മൂന്നിലൊന്നിന്റെ മെമ്മറി നിറയുന്നതും ഈ ഫോര്‍വേഡ് ഗുഡ് മോര്‍ണിങ് മെസേജ് മൂലമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ടെക്സ്റ്റിന് പുറമെ, പൂക്കള്‍, ഉദയസൂര്യന്‍, പിഞ്ചുകുഞ്ഞുങ്ങള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന സന്ദേശങ്ങളാണ് ഇന്ത്യക്കാര്‍ പൊതുവായി സന്ദേശത്തില്‍ ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റും ഫോണ്‍ മെമ്മറിയും കുറയാന്‍ കാരണമിതാണെന്നു ഗൂഗിള്‍ പറയുന്നു. ഈ പ്രശ്‌നത്തെ മറികടക്കാന്‍ ഡിസംബര്‍ മാസം ഗൂഗിള്‍ 'ഫയല്‍സ് ഗോ' എന്ന പേരില്‍ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. ഫോണിന്റെ സഹായത്തോടെ ഒരു ജിബി വരെ ഫ്രീ സ്‌പേസ് നല്‍കാന്‍ ഇതിന് കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഗൂഗിള്‍ ആപ്പ് ചെലവാക്കാന്‍ പറയുന്ന നമ്പരാണോ എന്നറിയില്ല, എന്നാലും പിക്ചര്‍ മെസേജുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് എനിക്കും തോന്നുന്നത്.

ഇന്ത്യക്കാരുടെ ഗുഡ്‌മോണിങ്ങ് മെസേജുകള്‍ക്കെതിരേ ഇന്റര്‍നെറ്റ്ഇന്ത്യക്കാരുടെ ഗുഡ്‌മോണിങ്ങ് മെസേജുകള്‍ക്കെതിരേ ഇന്റര്‍നെറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക