Image

റിച്ചഡ്‌സണില്‍ വെടിവെപ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ട് മരണം

പി.പി.ചെറിയാന്‍ Published on 09 February, 2018
റിച്ചഡ്‌സണില്‍ വെടിവെപ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ട് മരണം
റിച്ചഡ്‌സണ്‍ (ഡാലസ്) റിച്ചഡ്‌സണ്‍ ബ്രിക്കിന്‍ റിഡ്ജ് അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന വെടിവെപ്പില്‍ റിച്ചഡ്‌സ്ണ്‍ പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചതായി വെളിപ്പെടുത്തല്‍. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച വൈകിട്ട് അപ്പാര്‍ട്ട്‌മെന്റില്‍ ബഹളം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. അന്വേഷണത്തിനെത്തിയ പൊലീസ് റെനെ ഗാമസ് (30) വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിലേക്ക് ആദ്യം പ്രവേശിച്ച് പൊലീസ് ഓഫിസര്‍ ഡേവിഡ് ഷെറാഡിന് (37) നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു വീണ ഓഫിസറെ ഉടന്‍ മെഡിക്കല്‍ സിറ്റി പ്ലാനോയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 10 മണിയോടെ മരിച്ചു. വെടിയേറ്റ റെനെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

വെടിവച്ച ബ്രണ്ടന്‍ മെക്കോളിനെ (26) മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുത്തു. റിച്ചഡ്‌സണ്‍ പൊലീസിന്റെ 63 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഓഫിസര്‍ ഡ്യൂട്ടിക്കിടയില്‍ വെടിയേറ്റു മരിക്കുന്നത്. ഭാര്യയും രണ്ടു കുട്ടികളും ഉള്ള ഷെറാഡിന് 14 വര്‍ഷത്തെ സര്‍വ്വീസുള്ളതായി പൊലീസ് ചീഫ് പറഞ്ഞു. അന്വേഷണം പ്ലാനോ പൊലീസ് ഏറ്റെടുത്തു.
റിച്ചഡ്‌സണില്‍ വെടിവെപ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ട് മരണം
റിച്ചഡ്‌സണില്‍ വെടിവെപ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ട് മരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക