Image

അരുണ മില്ലര്‍ക്ക് ഇന്ത്യന്‍ അമേരിക്കന്‍ ഇംഫാക്ട് ഫണ്ടിന്റെ പിന്തുണ

പി.പി. ചെറിയാന്‍ Published on 10 February, 2018
അരുണ മില്ലര്‍ക്ക് ഇന്ത്യന്‍ അമേരിക്കന്‍ ഇംഫാക്ട് ഫണ്ടിന്റെ പിന്തുണ
മേരിലാന്റ്: മേരിലാന്റ് സംസ്ഥാനത്തുനിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും, ഇന്ത്യന്‍ വംശജയുമായ അരുണാമില്ലറെ ഇന്ത്യന്‍ അമേരിക്കന്‍ ഇംഫാക്ട് ഫണ്ട് എന്‍ഡോഴ്‌സ് ചെയ്യുമെന്ന് ഫെബ്രുവരി 8ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ദീപക് രാജ ചെയര്‍മാനായ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയാണ് ഇന്ത്യന്‍ അമേരിക്കന്‍ ഇംഫാക്ട് ഫണ്ട്.
മേരിലാന്റ് 6th കണ്‍ഗ്രഷനല്‍ ഡിബ്രിക്റ്റില്‍ നിന്നാണ് എന്‍ജിനീയറായ മില്ലര്‍ യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നത്. 2010 ല്‍ മേരിലാന്റ് സ്‌റ്റേറ്റ് ഹൗസ് പ്രതിനിധിയായിരുന്നു.

യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളായ റൊ ഖന്ന, പ്രമീള ജയ്പാല്‍, രാജാകൃഷ്ണമൂര്‍ത്തി, അമിബേറ തുടങ്ങിയ കോണ്‍ഗ്രസ് അംഗങ്ങളും മില്ലര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അരുണ്‍ മില്ലര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യു.എസ്.ഹൗസ് ഓഫ് റപ്രസന്റേറ്റീവില്‍ അംഗത്വം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജ എന്ന ബഹുമതി കൂടി ഇവര്‍ക്കു ലഭിക്കും.

അരുണമില്ലറെ കൂടാതെ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്ന നിലവിലുള്ള നാലു കോണ്‍ഗ്രസു അംഗങ്ങളേയും എല്‍ഡോഴ്‌സ് ചെയ്യുന്നതിന് ഇന്‍ഫാക്ട് ഫണ്ട് തീരുമാനിച്ചിട്ടുണ്ട്. 1964 നവംബര്‍ 6ന് ഇന്ത്യയിലാണ്  അരുണ മില്ലര്‍ ജനിച്ചത്. ഏഴു വയസ്സുള്ളപ്പോള്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തി. മിസ്സൗറി യൂണിവേഴ്സ്റ്റിയില്‍ നിന്നും സിവല്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുത്തു.

അരുണ മില്ലര്‍ക്ക് ഇന്ത്യന്‍ അമേരിക്കന്‍ ഇംഫാക്ട് ഫണ്ടിന്റെ പിന്തുണഅരുണ മില്ലര്‍ക്ക് ഇന്ത്യന്‍ അമേരിക്കന്‍ ഇംഫാക്ട് ഫണ്ടിന്റെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക